രേഖയിൽ വെറും രണ്ടര ലക്ഷം, വായ്‌പയെടുത്തത് 25 ലക്ഷം; പൊലീസ് സഹകരണ സംഘത്തിലും തട്ടിപ്പ്

Tuesday 19 May 2026 9:48 PM IST

കോഴിക്കോട്: പൊലീസ് എംപ്ലോയീസ് സഹകരണ സംഘത്തിനെതിരെ വായ്‌പാ തട്ടിപ്പ് കേസ്. കോഴിക്കോട് സിറ്റി പൊലീസിന് കീഴിലുള്ള സഹകരണസംഘത്തിലാണ് തട്ടിപ്പ് നടന്നത്. കസബ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

രണ്ടരലക്ഷം വായ്‌പാരേഖയിന്മേൽ 25 ലക്ഷത്തിന്റെ വായ്‌പ അനുവദിച്ചെന്നാണ് കേസ്. വായ്‌പ നൽകുന്നതിനായി ജാമ്യം നിന്ന ജീവനക്കാരനാണ് പരാതി നൽകിയത്. സംഘത്തിലെ ഡയറക്‌ടർ ബോർഡിലെ 11 പേർക്കെതിരെയാണ് കേസെടുത്തത്. സഹകരണവകുപ്പ് ഇൻസ്‌പെക്‌ടറെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. നേരത്തെ നൽകിയ പരാതിയിൽ കേസ് എടുക്കാത്തതിനെ തുടർന്ന് ജീവനക്കാരൻ സിറ്റിപൊലീസ് കമ്മീഷണർക്ക് വീണ്ടും പരാതി നൽകുകയായിരുന്നു.