
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പോളിംഗ് ദിനത്തിലും ഫലപ്രഖ്യാപന ദിനത്തിലും സംസ്ഥാനത്ത് മദ്യവില്‍പനയില്ല. ഒന്നാംഘട്ടം നടക്കുന്ന ഏഴ് ജില്ലകളില്‍ ഏഴാം തീയതി വൈകിട്ട് ആറ് മണി മുതല്‍ ഒമ്പതാം തീയതി പോളിംഗ് കഴിയുന്നതുവരെ മദ്യവില്‍പന നിരോധിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഈ ദിവസങ്ങളില്‍ മദ്യവില്‍പന നിരോധിച്ചത്.
രണ്ടാംഘട്ടം നടക്കുന്ന മേഖലയില്‍ ഒമ്പതാം തീയതി വൈകിട്ട് ആറുമുതല്‍ 11-ാം തീയതി പോളിംഗ് കഴിയുന്നതുവരെയും മദ്യ വില്‍പനയ്ക്ക് നിരോധനമുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഈ ദിവസങ്ങളില്‍ നിരോധനമുള്ളത്. ഫലപ്രഖ്യാപന ദിനമായ ഡിസംബര്‍ 13ന് സംസ്ഥാനവ്യാപകമായി ഡ്രൈഡേ ആയിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |