മാധവമുദ്ര പുരസ്‌കാരം ഡോക്‌ടർ കെ എസ് രവികുമാറിന്

Wednesday 06 May 2026 2:04 AM IST

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക സാഹിത്യ പുരസ്‌കാരമായ മാധവ മുദ്ര പുരസ്‌കാരത്തിന് ഡോ. കെ. എസ് രവികുമാർ അർഹനായി. മലയാള സാഹിത്യ രംഗത്തെയും , സാഹിത്യ നിരൂപണ രംഗത്തെയും വിദ്യാഭ്യാസ മേഖലയിലെയും സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. 25001/( ഇരുപത്തി അയ്യായിരത്തി ഒന്ന്) രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയിൻകീഴ് മാധവ കവിയുടെ സ്മരണാർത്ഥമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മാധവ മുദ്ര പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രഭാവർമ്മ അധ്യക്ഷനും എ.ജി ഒലീന, മഹാദേവൻ തമ്പി എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര നിർണ്ണയം നടത്തിയത്.