തിരുവനന്തപുരം : കൊവിഡ് വ്യാപനം ശമിച്ചതോടെ വിവിധ സംസ്ഥാനങ്ങൾ മാസ്ക് മാറ്റിയെങ്കിലും കേരളം അത് തുടരും. മാസ്ക്ക് ഉപയോഗിക്കുന്നതും ഇടയ്ക്കിടെ കൈകൾ ശുചിയാക്കുന്നതും തുടരണമെന്ന് ഇന്നലെ ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. മാസ്ക്ക് തുടരുമെങ്കിലും ദുരന്തനിവാരണ ആക്ട് അനുസരിച്ച് കേരളത്തിൽ ഏർപ്പെടുത്തിയിരുന്ന എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പിൻവലിച്ചു. അതേസമയം, കേന്ദ്രമാർഗ്ഗനിർദ്ദേശ പ്രകാരം മാസ്ക്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കാനാകില്ല. ആൾക്കൂട്ട നിയന്ത്രണവും സാമൂഹ്യ അകലം പാലിക്കലുമായിരുന്നു നിലവിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |