തിരുവനന്തപുരം ജില്ലയിലെ കരകുളത്ത് ഉള്ള വലിയ ആക്രിക്കടയിൽ സാധനങ്ങൾ മാറ്റുന്നതിനിടയിൽ ഒരു മൂർഖൻ പാമ്പിനെ കണ്ടു. ഉടൻ തന്നെ വാവ സുരേഷിനെ ഉടമ വിളിക്കുകയായിരുന്നു. അങ്ങോട്ടേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര.
സ്ഥലത്തെത്തിയ വാവ പാമ്പിനെ കണ്ട സ്ഥലത്ത് തെരഞ്ഞെങ്കിലും കിട്ടിയില്ല. ഏറെ നേരം സ്ഥലത്തെ സാധനങ്ങൾ നീക്കി പരിശോധിച്ചു. അവസാനം ഒരു ചാക്ക് മാറ്റിയതും മൂർഖൻ പാമ്പിനെ കണ്ടു. പെട്ടന്ന് വാവയുടെ കണ്ണ് വെട്ടിച്ച് വേഗത്തിൽ ഇഴഞ്ഞ് നീങ്ങാൻ തുടങ്ങി. ഉച്ചത്തിൽ ചീറ്റുന്നുമുണ്ടായിരുന്നു. വാവ സുരേഷ് വളരെ വേഗം അതിനെ പിടികൂടി ചാക്കിലാക്കി. ശത്രുവിനെ ഉപദ്രവിക്കാനുള്ള പ്രവണതയിൽ നിൽക്കുകയായിരുന്നു. അതിനാൽ, ഇപ്പോൾ തന്നെ പിടികൂടാൻ കഴിഞ്ഞത് നന്നായി എന്നാണ് വാവ പറഞ്ഞത്.
പിന്നീട് തിരുവനന്തപുരം ജില്ലയിലെ തന്നെ മറ്റൊരു വീട്ടിൽ നിന്ന് കോൾ വന്നു. അവിടേക്ക് വാവ യാത്ര തിരിച്ചു. ചെടിച്ചട്ടിക്ക് അടിയിൽ മൂർഖൻ പാമ്പ് ഇരിക്കുന്നു എന്നാണ് അവർ പറഞ്ഞത്. എന്നാൽ, വാവ നോക്കിയപ്പോൾ അത് ചേരയായിരുന്നു. വാവക്ക് പിടികൊടുക്കാതെ ശരവേഗത്തിൽ ഇഴഞ്ഞു നീങ്ങി. പിടികൂടാനായി വാവ സുരേഷും പിന്നാലെ ഓടി. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |