SignIn
Kerala Kaumudi Online
Monday, 21 September 2026 9.15 AM IST

ഒരാൾ പൊക്കം, കൊടും വിഷമുള്ള അതിഥിയെ പിടികൂടാനെത്തിയ വാവാ സുരേഷ് പോലും ഭയന്നു; വീഡിയോ

തിരുവനന്തപുരം ജില്ലയിലുള്ള മൂന്ന് സ്ഥലങ്ങളിലേക്ക് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. ആദ്യം എത്തിയത് ഒരു ബൈക്ക് യാത്രക്കാരൻ വിളിച്ച സ്ഥലത്തേക്കായിരുന്നു. അദ്ദേഹം ബൈക്കിൽ പോകുന്നതിനിടെ റോഡിലൂടെ ഇഴഞ്ഞ് നീങ്ങിയ മൂർഖനെ ഇടിച്ചു. പരിക്കേറ്റ പാമ്പ് ഉടൻ ഇഴഞ്ഞ് റോഡിനരികിലുള്ള ഒരു കെട്ടിടത്തിലേക്ക് പോയി.

വാവ എത്തി പരിശോധിച്ചപ്പോൾ ഒരു സ്ലാബിനടിയിൽ നിന്നും വലിയ മൂർഖനെ കിട്ടി. വാവ സുരേഷിന്റെ അത്രയും നീളമുള്ള നല്ല ആരോഗ്യമുള്ള പാമ്പായിരുന്നു അത്. ബൈക്ക് യാത്രക്കാരൻ പാമ്പിനെ ഇടിച്ച് റോഡിൽ വീണിരുന്നെങ്കിൽ കടി ഉറപ്പായിരുന്നു. അവിടെ നിന്നും പാമ്പിനെ രക്ഷിച്ച ശേഷം വാവ സുരേഷ് അടുത്തതായി പോയത് തിരുവനന്തപുരം പേട്ടയിലുള്ള ഒരു വീട്ടിലേക്കാണ്.

അവിടെ കോഴികൾ ചെടികൾ നശിപ്പിക്കാതിരിക്കാൻ കെട്ടിയ വലയിൽ ഒരു ചേര കുടുങ്ങിക്കിടക്കുകയായിരുന്നു. വാവ എത്തി നോക്കിയപ്പോഴേക്കും ചേര ചത്തിരുന്നു. വലയിൽ കുടുങ്ങിയാൽ 15 മിനിട്ടിനുള്ളിൽ രക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ ഇവ ചൂടേറ്റ് മരിക്കുമെന്ന് വാവ പറഞ്ഞു. വലയിൽ കുടുങ്ങിയാൽ ഇത്തരം ജീവികൾ മുന്നോട്ടു പോകാനാകും ശ്രമിക്കുക. അത് ഇവരുടെ ജീവൻ അപകടത്തിലാകാൻ കാരണമാകും. ഏറെ പാടുപെട്ടാണ് ചത്ത ചേരയെ വല മുറിച്ച് പുറത്തെടുത്തത്.

snake

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKE MASTER, SNAKE MASTER VIRAL EPISODE, VAVA SURESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA