കരുത്തോടെ മന്ത്രിസ്ഥാനത്തേക്ക്

Monday 18 May 2026 1:15 AM IST

മൂന്ന് തവണ ലോക്സഭയിലും നേരത്തെ രണ്ട് തവണ നിയമസഭയിലും അംഗമായിരുന്നു കെ. മുരളീധരൻ. എം.എൽ.എയായി ഇത് മൂന്നാം തവണ. മുൻ കെ.പി.സി.സി പ്രസിഡന്റ്. 2004ൽ എ.കെ.ആന്റണി മന്ത്രിസഭയിൽ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്നു. നിയമസഭ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2004 മേയിൽ മന്ത്രിസ്ഥാനം രാജിവച്ചു. വയസ് 69. മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടേയും മകൻ. തിരുവനന്തപുരം ലോ അക്കാഡമിയിൽ നിന്ന് നിയമബിരുദം. പിതാവ് കെ.കരുണാകരനൊപ്പം 2005ൽ കോൺഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിച്ചു. 2011ൽ കോൺഗ്രസിൽ തിരിച്ചെത്തി. 2011, 2016,​ 2026ലും വട്ടിയൂർക്കാവിൽ നിന്നും വിജയിച്ചു. ഭാര്യ:ജ്യോതി മുരളീധരൻ മക്കൾ:എം.അരുൺ നാരായണൻ, എം.ശബരീനാഥ്, മരുമക്കൾ:ആതിര മോഹൻ, സോണിയ.