കൊച്ചി: കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്‌ദുമഹ്ദിയുടെ സഹോദരൻ ഉൾപ്പെടെ കുടുംബത്തിലെ യുവാക്കൾ മാപ്പുനൽകുന്നത് എതിർത്തതോടെ മലയാളി യുവതി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ചർച്ചകൾ സങ്കീർണമായി. കാന്തപുരം എ.പി.അബൂബക്കർ മുസ്ളിയാരുടെയും ആക്ഷൻ കൗൺസിലിന്റെയും ഒത്തുതീർപ്പ് ശ്രമം തുടരുകയാണ്. വധശിക്ഷ വേണമെന്നതിൽ ഉറച്ചുനിൽക്കുകയാണെന്ന് തലാലിന്റെ സഹോദരൻ അബ്‌ദുൾ ഫത്താഹ് സ്വകാര്യ ചാനലിനോട് പറഞ്ഞു. ദൈവത്തിന്റെ നിയമപ്രകാരം ശിക്ഷ നടപ്പാക്കണം. ക്രൂരമായ കൊലപാതകവും കേസ് നീണ്ടുപോയതും വിഷമകരമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |