
തിരുവനന്തപുരം: കേരളകൗമുദിയുടെ 114-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തെ കുറിച്ച് തയ്യാറാക്കിയ 'ശ്രീപദ്മനാഭം' പുസ്തകത്തിന്റെ പ്രകാശനം നാളെ വൈകിട്ട് 4ന് തമ്പാനൂർ ഹോട്ടൽ ഡിമോറയിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിക്കും. മേയർ വി.വി. രാജേഷ് അദ്ധ്യക്ഷത വഹിക്കും.
കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി കേരളകൗമുദിയുടെ ഉപഹാരം ഗവർണർക്ക് നൽകും. അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് സ്വാഗതം പറയും. പരസ്യവിഭാഗം ചീഫ് മാനേജർ വിമൽകുമാർ. എസ് ചടങ്ങിൽ പങ്കെടുക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ഗവർണർ അനുമോദിക്കും. പദ്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ച് അറിയേണ്ടതെല്ലാം ഉൾപ്പെടുത്തി സമഗ്രമായാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. എസ്. ഉമാമഹേശ്വരിയാണ് രചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |