SignIn
Kerala Kaumudi Online
Monday, 23 February 2026 12.42 PM IST

ആർട്ടിസ്റ്റ് ഗോപാലന്റെ ജീവിതം പുസ്‌തകമാകുന്നു; 'ഓർമ്മകൾ കൊണ്ടു വരഞ്ഞ വരകളുടെ' പ്രകാശനം ഇന്ന്

Increase Font Size Decrease Font Size Print Page
artist-gopalan

തിരുവനന്തപുരം: ആർട്ടിസ്റ്റ് ഗോപാലന്റെ ജീവിതത്തെയും കലയെയും കുറിച്ച് ബൈജു ചന്ദ്രൻ രചിച്ച "ഓർമ്മകൾ കൊണ്ടു വരഞ്ഞ വരകൾ " ഇന്ന് പ്രകാശനം ചെയ്യുന്നു. ഭാരത്‌ ഭവനിൽ നടക്കുന്ന ചടങ്ങിൽ കെ ജയകുമാർ ആണ് പ്രകാശനകർമ്മം നിർവഹിക്കുന്നത്. മലയാള രേഖാചിത്രകലാരംഗത്തെ ആദ്യ പഥികരിൽ ഒരാളാണ് ആർട്ടിസ്റ്റ് ഗോപാലൻ.

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ രാധാലക്ഷ്മി പത്മരാജൻ പുസ്തകത്തിന്റെ ആദ്യ കോപ്പി സ്വീകരിക്കും. ജി ആർ ഇന്ദുഗോപൻ പുസ്തകത്തെ വിശകലനം ചെയ്തു സംസാരിക്കും. ആർട്ടിസ്റ്റ് ഭട്ടതിരി, ഫൈൻ ആർട്ട്സ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. മനോജ്‌ കണ്ണൻ, ചവറ കെ എസ് പിള്ള,റാഫി കാമ്പിശ്ശേരി എന്നിവർ സംസാരിക്കും. പ്രണതാ ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

TAGS: ARTIST GOPALAN, BAIJU CHANDRAN, BOOK LAUNCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.