തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ അമ്പൂരി പഞ്ചായത്തിന് സമീപമുള്ള പുരവിമല ആദിവാസി കോളനിവാസികളും ജനപ്രതിനിധികളും ഉന്നയിച്ച പ്രശ്നങ്ങളിൽ അടിയന്തര ഇടപെടലാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.
സംസ്ഥാനത്തെ പട്ടികജാതി- പട്ടികവർഗ കോളനികൾ കേന്ദ്രീകരിച്ച് തന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി നടത്തിയ കോളനി സന്ദർശനത്തിലാണ് അടിസ്ഥാന സൗകര്യ വികസനത്തിലും പൊതുജനാരോഗ്യ സംവിധാനങ്ങളിലുമുള്ള വെല്ലുവിളികൾ കോളനിവാസികൾ ചൂണ്ടിക്കാട്ടിയത്. റോഡ് നിർമാണം, പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അസൗകര്യങ്ങൾ, കുടിവെള്ളപ്രശ്നം, മൊബൈൽ ടവറിന്റെ ആവശ്യം, കളിസ്ഥലങ്ങളില്ലായ്മ, വന്യമൃഗശല്യം, ഡിജിറ്റൽ ഉപകരണങ്ങളുടെ അഭാവം തുടങ്ങി വിവിധ ആവശ്യങ്ങൾ കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |