പാലക്കാട്: 2025ൽ സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രായാധിക്യം ചെന്നവർ, രോഗാതുരത അനുഭവിക്കുന്നവർ, ഒറ്റപ്പെട്ടവർ എന്നിങ്ങനെ 64,000 പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയിട്ടുള്ളത്.
ഇവരെ ഈ അസ്ഥയിൽ നിന്ന് മോചിപ്പിക്കുന്നതിനു വേണ്ട പ്രവർത്തനം തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങളാണ് സർക്കാരിന്റെ വിധികർത്താക്കൾ. അവർക്ക് ആവശ്യമായ സൗകര്യമൊരുക്കി സാമൂഹ്യനീതിയിൽ അടിസ്ഥാനപരമായ വികസനമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഏഴ് വർഷത്തിനിടെ 3.9 ലക്ഷം പട്ടയമാണ് വിതരണം ചെയ്തത്. ഭൂമി ഇല്ലാത്തവർക്ക് അത് ലഭ്യമാക്കും. വികസിത രാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് സംസ്ഥാനത്തെ അടുത്ത 25 വർഷത്തിനുള്ളിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷനായിരുന്നു. മന്ത്രി കെ.കൃഷ്ണൻകുട്ടി മുഖ്യാതിഥിയായി. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ് പദ്ധതി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |