SignIn
Kerala Kaumudi Online
Tuesday, 14 April 2026 6.34 PM IST

പി.എസ്.സി പുനരളവെടുപ്പ്

Increase Font Size Decrease Font Size Print Page
p

കേരള പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി) (കാറ്റഗറി നമ്പർ 740/2024) (ജനറൽ) തസ്തികയുടെ ശാരീരിക അളവെടുപ്പിൽ യോഗ്യത നേടാതെ അപ്പീൽ അനുവദിച്ചതിനെ തുടർന്ന് കായികക്ഷമതാ പരീക്ഷയിൽ പങ്കെടുത്ത് വിജയിച്ച ഉദ്യോഗാർത്ഥികളുടെ പുനരളവെടുപ്പ് 29, 30 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.

 കേരള സിവിൽ പൊലീസ് വകുപ്പിൽ സബ് ഇൻസ്‌പെക്ടർ ഒഫ് പൊലീസ് (ട്രെയിനി) (കാറ്റഗറി നമ്പർ 510/2024, 511/2024, 512/2024, 51/2024, 508/2024, 509/2024-ആംഡ് പൊലീസ് ബറ്റാലിയൻ) തസ്തികയുടെ ശാരീരിക അളവെടുപ്പിൽ യോഗ്യത നേടാതെ അപ്പീൽ അനുവദിച്ചതിനെ തുടർന്ന് കായികക്ഷമതാ പരീക്ഷയിൽ പങ്കെടുത്ത് വിജയിച്ച ഉദ്യോഗാർത്ഥികളുടെ പുനരളവെടുപ്പ് 30 ഉച്ചയ്ക്ക് 1.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. അറിയിപ്പ് ലഭിക്കാത്തവർ 0471 2546391 ൽ ബന്ധപ്പെടണം.

അഭിമുഖം

പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ ഇംഗ്ലീഷ് (കാറ്റഗറി നമ്പർ 351/2022) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ കൂട്ടിച്ചേർക്കൽ വിജ്ഞാപനം മുഖേന ഉൾപ്പെടുത്തിയ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ അഭിമുഖം ഫെബ്രുവരി 4ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.2.എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546447).
 പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ കൊമേഴ്സ് (കാറ്റഗറി നമ്പർ 384/2022) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ കൂട്ടിച്ചേർക്കൽ വിജ്ഞാപനം മുഖേന ഉൾപ്പെടുത്തിയ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ അഭിമുഖം ഫെബ്രുവരി 4ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.1.സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325).
 പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ മാത്തമാറ്റിക്സ് (കാറ്റഗറി നമ്പർ 380/2022) തസ്തികയുടെ ചുരുക്കപട്ടികയിൽ കൂട്ടിച്ചേർക്കൽ വിജ്ഞാപനം മുഖേന ഉൾപ്പെടുത്തിയ ഭിന്നശേഷി
വിഭാഗത്തിൽപ്പെട്ടവരുടെ അഭിമുഖം ഫെബ്രുവരി 4ന് പി.എസ്.സി ആസ്ഥാന
ഓഫീസിൽ നടത്തും.
 പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ ഡിസ്ട്രിക്ട് റിസോഴ്സ് സെന്റർ (കാറ്റഗറി നമ്പർ 372/2022) തസ്തികയുടെ ചുരുക്കപട്ടികയിൽ കൂട്ടിച്ചേർക്കൽ വിജ്ഞാപനം മുഖേന ഉൾപ്പെടുത്തിയവരുടെ അഭിമുഖം ഫെബ്രുവരി 4ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).

പ്രമാണപരിശോധന

കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) ഹിന്ദി (കാറ്റഗറി നമ്പർ 128/2024) തസ്തികയിലേക്ക് 31ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.5 വിഭാഗവുമായി ബന്ധപ്പെടണം (0471 2546439).
 തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 521/2024, 522/2024) തസ്തികയിലേക്ക് ഫെബ്രുവരി 3, 4 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.

TAGS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.