
തിരുവനന്തപുരം:പി.എസ്.സിയിൽ നിലവിലുള്ള രണ്ടു ഒഴിവുകളിലൊന്നിലേക്ക് സി.പി.ഐ.യുടെ നോമിനിയായ എ.അജയകുമാറിനെ (അജയ് ആവള) ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.ഗവർണർ അംഗീകരിക്കുന്നത് അനുസരിച്ച് ചുമതലയേൽക്കും.പി.എസ്.സിയിൽ അവശേഷിക്കുന്ന ഒഴിവ് കോൺഗ്രസ് എസിന്റെ പ്രതിനിധിക്കുള്ളതാണ്.അജയ് കുമാർ കൂടി എത്തുന്നതോടെ പി.എസ്.സിയിലെ അംഗങ്ങളുടെ എണ്ണം ഇരുപതാകും.
കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ അജയ്കുമാർ സി.പി.ഐ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ഒന്നാം പിണറായി വിജയൻ സർക്കാരിൽ വനംമന്ത്രിയായിരുന്ന കെ.രാജുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ്,കാലടി സംസ്കൃത സർവ്വകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. നിലവിൽ മേപ്പയൂർ സലഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ പ്രിൻസിപ്പലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |