
കേരള പോലീസ് വകുപ്പിൽ വുമൺ പൊലീസ് കോൺസ്റ്റബിൾ (വുമൺ പൊലീസ് ബറ്റാലിയൻ) (കാറ്റഗറി നമ്പർ 582/2024, 91/2024-മുസ്ലീം, 446/2024-പട്ടികവർഗ്ഗം) തസ്തികയിലേക്ക് ഫെബ്രുവരി 3 മുതൽ 6 വരെ രാവിലെ 5.30 ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലായി ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. കായകിക്ഷമതാ പരീക്ഷയിൽ യോഗ്യത നേടുന്നവർക്കുള്ള സർട്ടിഫിക്കറ്റ് പരിശോധന അന്ന് നടത്തും.
അഭിമുഖം
വ്യവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ടർണർ) (കാറ്റഗറി നമ്പർ 661/2023) തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം 28, 29, 30 തീയതികളിലും രണ്ടാംഘട്ട അഭിമുഖം ഫെബ്രുവരി 5 നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും. രണ്ടാംഘട്ട അഭിമുഖത്തിൽ ഉൾപ്പെട്ടവർക്കുളള അറിയിപ്പ് പിന്നീട് നൽകും.
പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്‌ട്രോണിക്സ്) (കാറ്റഗറി നമ്പർ 71/2024) തസ്തികയിലേക്ക് 28, 29, 30 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഒ.എം.ആർ. പരീക്ഷ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (സിവിൽ) (കാറ്റഗറി നമ്പർ 276/2025) തസ്തികയിലേക്ക് 27 ന് രാവിലെ 7 മണി മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡിൽ
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ/റീജിയണൽ മാനേജർ (ജനറൽ/സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ
29/2020, 30/2020, 32/2020, 33/2020) തസ്തികയിലേക്ക് 28 ന് രാവിലെ 7 മണി മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ (കാറ്റഗറി നമ്പർ 279/2025) തസ്തികയിലേക്ക് 29 ന് രാവിലെ 7 മണി മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
പൊതുമരാമത്ത് (ഇലക്‌ട്രോണിക്സ് വിംഗ് വകുപ്പിൽ എൻജിനീയറിംഗ് അസിസ്റ്റന്റ് (ഇലക്‌ട്രോണിക്സ്)/ഓവർസിയർ ഗ്രേഡ് 1 (ഇലക്‌ട്രോണിക്സ്) (കാറ്റഗറി നമ്പർ 578/2024) തസ്തികയിലേക്ക് 2 ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ്/പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) (കാറ്റഗറി നമ്പർ 097/2025, 180/2025) തസ്തികയിലേക്ക് 4 ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |