
തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (കോസ്‌മെറ്റോളജി) (കാറ്റഗറി നമ്പർ 671/2023), കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബ്രറി) (കാറ്റഗറി നമ്പർ 274/2025), കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) കൊമേഴ്സ് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 119/2025) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
സാദ്ധ്യതാപട്ടിക
കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ എൻജിനിയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് 3 (കാറ്റഗറി നമ്പർ 362/2025, 223/2025-പട്ടികജാതി/പട്ടികവർഗ്ഗം, പട്ടികവർഗ്ഗം) തസ്‌തികയിലേക്ക് സാദ്ധ്യത പട്ടിക പ്രസിദ്ധീകരിക്കും.
അർഹതാപട്ടിക
കേരള പൊലീസ് വകുപ്പിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം) (ഹെഡ് കോൺസ്റ്റബിൾ - ജനറൽ എക്സിക്യൂട്ടീവ് ഫോഴ്സ്) (കാറ്റഗറി നമ്പർ 271/2025)തസ്തികയിലേക്ക് അർഹതാപട്ടിക പ്രസിദ്ധീകരിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |