
തിരുവനന്തപുരം; കമ്പനി/ബോർഡ്/കോർപ്പറേഷൻ ലാസ്റ്റ്ഗ്രേഡ് സർവെന്റസ്, ബിവറേജസ് കോർപ്പറേഷനിൽ എൽ.ഡി ക്ലാർക്ക്, ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷനിൽ സ്റ്റോർമാൻ തസ്തികകൾക്കായി പത്താംതലം പൊതുപ്രാഥമിക പരീക്ഷ ജൂലായ് - സെപ്തംബർ മാസങ്ങളിൽ പി.എസ്.സി നടത്തും.വിജയിക്കുന്നവർക്ക് ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ മുഖ്യപരീക്ഷ ഉണ്ടാകും.
സിലബസും അഡ്മിഷൻ ടിക്കറ്റും ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾ അതത് മാസത്തെ പരീക്ഷാ കലണ്ടറിൽ.
ബിരുദതല തസ്തികകൾ മേയ്-ജൂലായ്
കമ്പനി/ബോർഡ്/കോർപ്പറേഷൻ അസിസ്റ്റന്റ് , സർവകലാശാല അസിസ്റ്റന്റ് , സബ് ഇൻസ്പെക്റ്റർ ഒഫ് പൊലീസ്, എക്സൈസ് ഇൻസ്പെക്ടർ തുടങ്ങി ബിരുദതല തസ്തികകൾക്കുള്ള പൊതുപ്രാഥമിക പരീക്ഷ മേയ്-ജൂലായ് മാസങ്ങളിൽ നടത്തും. സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് , കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് ജയിലർ, ട്രാവൻകൂർ ഷുഗേഴ്സസ് ആൻഡ് കെമിക്കൽസിൽ സൂപ്പർവൈസർ, തൃശൂർ കോർപ്പറേഷൻ ഇലക്ട്രിസിറ്റി വിംഗിൽ ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ, ദേശീയ സമ്പാദ്യപദ്ധതിയിൽ അസിസ്റ്റന്റ് ഡയറക്ടർ തസ്തികകൾക്കും പൊതുവായി പ്രാഥമിക പരീക്ഷ നടത്തും. ഇത് വിജയിക്കുന്നവർക്ക് ഓഗസ്റ്റ്-ഒക്ടോബർ മാസങ്ങളിലായി പ്രത്യേകം മുഖ്യപരീക്ഷ ഉണ്ടാകും.
ഡ്രൈവർ പരീക്ഷ
ഫോറസ്റ്റ് ഡ്രൈവർ, വിവിധ വകുപ്പിൽ എൽ.ഡി.വി ഡ്രൈവർ. എച്ച്.ഡി.വി ഡ്രൈവർ, ബോട്ട് ഡ്രൈവർ, ഇൻസ്പെക്ടർ ഒഫ് ലീഗൽ മെട്രോളജി, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ, വാട്ടർ അതോറിറ്റിയിൽ ഓപ്പറേറ്റർ, സെക്രട്ടേറിയറ്റ്/പി.എസ്.സി വിവിധ വകുപ്പ് എന്നിവയിൽ ബൈൻഡർ എന്നിവയ്ക്ക് ഓഗസ്റ്റ് ഒക്ടോബറിൽ പരീക്ഷ നടത്തും. റവന്യൂവകുപ്പിൽ വില്ലേജ് ഫിൽഡ് അസിസ്റ്റന്റ് പരീക്ഷ സെപ്തംബർ -നവംബർ മാസങ്ങളിലും മിൽമയിൽ ജനറൽ മാനേജർ, വിവിധ വകുപ്പിൽ എൽ.ഡി.ടൈപ്പിസ്റ്റ് പരീക്ഷ ഒക്ടോബർ-ഡിസംബർ മാസങ്ങളിലുമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |