
തിരുവനന്തപുരം :പി.എസ്.സി നിയമനങ്ങളുടെ പ്രായപരിധി കാലോചിതമായി പരിഷ്കരിക്കണമെന്ന് പി.എസ്.സി ഏജ് ഓവർ ഗ്രൂപ്പ് കൂട്ടായ്‌മ ആവശ്യപ്പെട്ടു.പങ്കാളിത്ത പെൻഷൻ പദ്ധതി നിലവിൽ വരുമ്പോൾ 56 വയസായിരുന്നു സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം.പി.എസ്.സി വഴി അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 36 വയസുമായിരുന്നു.പദ്ധതി പ്രകാരം 2013 ഏപ്രിൽ 1ന് ശേഷം നിയമിതരാകുന്ന ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസായി വർദ്ധിപ്പിച്ചു.എന്നാൽ അപേക്ഷ സമർപ്പിക്കാനുള്ള ഉയർന്ന പ്രായപരിധി 36 വയസ്സായി തുടരുകയാണ്.രാജ്യത്തെ തൊഴിലില്ലായ്‌മയും നിലവിലെ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളും പരിഗണിച്ച് ഭൂരിഭാഗം സംസ്ഥാനങ്ങളും ഉയർന്ന പ്രായപരിധി വർദ്ധിപ്പിച്ചിട്ടുണ്ട്.ഉദ്യോഗാർത്ഥികൾ നൽകിയ ട്രൈബ്യൂണൽ ഉത്തരവ് പരിഗണിച്ച് നിലവിലെ ഉയർന്ന പ്രായപരിധി ജനറൽ വിഭാഗം 36ൽ നിന്നും 40 ആയും ഒ.ബി.സി സംവരണ വിഭാഗങ്ങൾക്ക് 39ൽ നിന്നും 43 ആയും എസ്.സി / എസ്.ടി വിഭാഗത്തിന് 41ൽ നിന്നും 45 ആയും വർദ്ധിപ്പിക്കണമെന്നും ഉദ്യോഗാർത്ഥികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |