SignIn
Kerala Kaumudi Online
Friday, 26 April 2024 5.21 PM IST

പി.എസ്.സി അഭിമുഖം

v

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (കാർഡയോവാസ്‌കുലാർ ആൻഡ് തൊറാസിക് സർജറി) - ഒന്നാം എൻ.സി.എ. - ഒ.ബി.സി (കാറ്റഗറി നമ്പർ 318/2021), അസിസ്റ്റന്റ് പ്രൊഫസർ (കമ്മ്യൂണിറ്റി മെഡിസിൻ) - ഒന്നാം എൻ.സി.എ. - മുസ്ലീം (കാറ്റഗറി നമ്പർ 321/2021) തസ്തികകളലേക്ക് 2022 ജൂൺ 1 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.

മൃഗസംരക്ഷണ വകുപ്പിൽ വെറ്റിനറി സർജൻ ഗ്രേഡ് 2 - രണ്ടാം എൻ.സി.എ. - എസ്.സി.സി.സി. (കാറ്റഗറി നമ്പർ 622/2021) തസ്തികയലേക്ക് 2022 ജൂൺ 8 ന് രാവിലെ 9.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ - ഒന്നാം എൻ.സി.എ. - ധീവര (കാറ്റഗറി നമ്പർ 29/21) തസ്തികയലേക്ക് 2022 ജൂൺ 8, 9 തീയതികളിലും, ഒന്നാം എൻ.സി.എ. ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 408/2020) തസ്തികയലേക്ക് 2022 ജൂൺ 9, 10 തീയതികളിലും പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

പ്രമാണപരിശോധന

പട്ടികജാതി വികസന വകുപ്പിൽ പട്ടികജാതി വികസന ഓഫീസർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 404/2017) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 2022 ജൂൺ 4, 6, 9, 10 തീയതികളിൽ രാവിലെ 10.30 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ പ്രമാണ പരശോധന നടത്തും. തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 339/2019) തസ്തികയലേക്കുള്ള സാധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് 2022 ജൂൺ 4 ന് പി.എസ്.സി. തിരുവനന്തപുരം ജില്ലാ ഓഫീസിൽ പ്രമാണപരശോധന നടത്തും.

ഒ.എം.ആർ. പരീക്ഷ

ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ ലീഗൽ അസിസ്റ്റന്റ് ലിമിറ്റഡിൽ (കാറ്റഗറി നമ്പർ 67/2020), ഗവൺമെന്റ് സെക്രട്ടേറയേറ്റ് നിയമവകുപ്പിൽ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 478/2020, 479/2020, 480/2020) തസ്തികയലേക്ക് 2022 ജൂൺ 3 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2/സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റഗേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 39/2020) തസ്തികയലേക്ക് 2022 ജൂൺ 4 ന് രാവിലെ 10.30 മുതൽ 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

എഴുത്തുപരീക്ഷ

കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ ലിമിറ്റഡിൽ മെക്കാനിക് (കാറ്റഗറി നമ്പർ 414/2019) തസ്തികയലേക്ക് 2022 ജൂൺ 6 ന് രാവിലെ 7.15 മുതൽ 9.15 വരെ എഴുത്തുപരീക്ഷ നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.