തിരുവനന്തപുരം: പാർട്ട് ടൈം ടെയിലറിംഗ് ഇൻസ്ട്രക്ടർ, ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ/ടൈം കീപ്പർ/അസിസ്റ്റന്റ് സ്റ്റോർ കീപ്പർ, ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (മീഡിയം/ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ), ചീഫ് സ്റ്റോർകീപ്പർ,മെഡിക്കൽ ഓഫീസർ (പ്രകൃതിചികിത്സ), ഒക്കുപേഷണൽ തെറാപ്പിസ്റ്റ്, മോട്ടോർ മെക്കാനിക്/സ്റ്റോർ അസിസ്റ്റന്റ്, ഇൻവെസ്റ്റിഗേറ്റർ (ആന്ത്രപോളജി/സോഷ്യോളജി), കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 (കന്നട) തുടങ്ങി സ്പെഷ്യൽ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം, ജില്ലാതലം,എൻ.സി.എ എന്നിവയിലായി 42 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.
എൽ.പി.എസ് .ടി. റാങ്ക് ലിസ്റ്റ് 1 ന് ഇറങ്ങും
എൽ.പി.സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റ് ജൂൺ 1 ന് പ്രസിദ്ധീകരിക്കാനും പി.എസ്.സി യോഗം തീരുമാനിച്ചു.
പവർഗ്രിഡിൽ അസിസ്റ്റന്റ് ഓഫീസർ
ന്യൂഡൽഹി: പവർഗ്രിഡിൽ അസിസ്റ്റന്റ് ഓഫീസർ ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ കോമൺ ലോ അഡ്മിഷൻ ടെസ്റ്റിൽ യോഗ്യത നേടിയിരിക്കണം. അപേക്ഷയും വിശദാംശങ്ങളും powergrid.in. അവസാനതീയതി ജൂൺ 18. അപേക്ഷാഫീസ് ₹500.
ഐ.ഒ.സിയിൽ
സീനിയർ മെഡിക്കൽ ഓഫീസർ
ന്യൂഡൽഹി: ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ സീനിയർ മെഡിക്കൽ ഓഫീസർ, അഡീ. ചീഫ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും വിശദവിവരങ്ങളും iocl.comൽ. അവസാന തീയതി ജൂൺ 7. ഓൺലൈനായി അപേക്ഷ നൽകിയശേഷം അപേക്ഷയുടെ പ്രിന്റ് ഒൗട്ടെടുത്ത് പൂരിപ്പിച്ച ശേഷം ദി അഡ്വട്ടൈസർ, പോസ്റ്റ് ബോക്സ് നമ്പർ.3096, ഹെഡ് പോസ്റ്റ് ഓഫീസ്, ലോധി റോഡ്, ന്യൂഡൽഹി 110003 എന്ന വിലാസത്തിൽ അയക്കണം.
പവർഗ്രിഡിൽ അസിസ്റ്റന്റ് ഓഫീസർ
ന്യൂഡൽഹി: പവർഗ്രിഡിൽ അസിസ്റ്റന്റ് ഓഫീസർ ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ കോമൺ ലോ അഡ്മിഷൻ ടെസ്റ്റിൽ യോഗ്യത നേടിയിരിക്കണം. അപേക്ഷയും വിശദാംശങ്ങളും powergrid.in. അവസാനതീയതി ജൂൺ 18. അപേക്ഷാഫീസ് ₹500.
സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന 2022ലെ ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) ഇൻ ഡൽഹി പൊലീസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ https://ssc.nic.in ൽ. അവസാന തീയതി ജൂൺ 16.
ട്യൂഷൻ ടീച്ചർമാരുടെ വേതനം 50 ശതമാനം കൂട്ടി
തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള പ്രീമെട്രിക്ക് ഹോസ്റ്റലുകളിലെ ട്യൂഷൻ ടീച്ചർമാരുടെ വേതനം 50 ശതമാനം കൂട്ടി. ഹൈസ്കൂൾ വിഭാഗം ട്യൂഷൻ അദ്ധ്യാപകരുടെ ഹോണറേറിയം 4000 രൂപയിൽ നിന്നും 6000 രൂപയായും യു.പി വിഭാഗത്തിൽ ഹോണറേറിയം 3000 രൂപയിൽ നിന്നും 4500 രൂപയായും ഉയർത്തിയാണ് സർക്കാർ ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |