തിരുവനന്തപുരം: ഗ്രാമവികസന വകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (കാറ്റഗറി നമ്പർ 307/2020), കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ ലിമിറ്റഡിൽ ഡ്രാഫ്ട്സ്മാൻ (സിവിൽ) (കാറ്റഗറി നമ്പർ 413/2019),കേരളത്തിലെ സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ സ്റ്റോർ കീപ്പർ - ജനറൽ, മത്സ്യതൊഴിലാളികൾ/ മത്സ്യതൊഴിലാളികളുടെ ആശ്രിതർ, സൊസൈറ്റി കാറ്റഗറി (കാറ്റഗറി നമ്പർ 238/2020, 239/2020, 240/2020), ടൗൺ ആൻഡ് കൺട്രി പ്ലാനിംഗിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2/ടൗൺ പ്ലാനിംഗ് സർവ്വേയർ ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 668/2021) തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.
അഭിമുഖം നടത്തും
ആലപ്പുഴ, തൃശൂർ ജില്ലകളിൽ ജലസേചന വകുപ്പിൽ ബോട്ട് ഡ്രൈവർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 403/2020), കെ.എസ്.എഫ്.ഡി.സിയിൽ പ്രൊഡക്ഷൻ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 200/2020), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ/ലക്ചറർ ഇൻ പാത്തോളജി (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 565/2021), പത്തനംതിട്ട ജില്ലയിൽ എൻ.സി.സി./സൈനിക ക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (വിമുക്തഭടൻമാർ മാത്രം)- പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 570/2021) തസ്തികകളിലേക്ക് അഭിമുഖം നടത്തും.
ചുരുക്കപട്ടിക
കാസർകോട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 99/2019),കണ്ണൂർ ജില്ലയിൽ ആയുർവേദ കോളേജിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 528/2019), കൊല്ലം ജില്ലയിൽ ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 144/2021), മലപ്പുറം ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് 2 (എൻ.സി.എ. - എൽ.സി./എ.ഐ) (കാറ്റഗറി നമ്പർ 359/2020), തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 394/2020), വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് 2 - എൻ.സി.എ. - എസ്.ഐ.യു.സി. നാടാർ, എസ്.സി.സി.സി., ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 198/2021, 199/2021, 200/2021), വിവിധ ജില്ലകളിൽ ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 101/2019) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
പ്രായോഗികപരീക്ഷ
കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ ബോട്ട് ഡ്രൈവർ (ഒന്നാം എൻ.സി.എ.- എസ്.ഐ.യു.സി.നാടാർ (കാറ്റഗറി നമ്പർ 275/2021) തസ്തികയിൽ പ്രായോഗികപരീക്ഷ നടത്തും.
ഓൺലൈൻ പരീക്ഷ നടത്തും
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക് കോളേജുകൾ) ലക്ചറർ ഇൻ സിവിൽ എൻജിനിയറിംഗ് - ഒന്നാം എൻ.സി.എ - പട്ടികജാതി (കാറ്റഗറി നമ്പർ 104/2021), ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ (215/2021) തസ്തികയിൽ ഓൺലൈൻ പരീക്ഷ നടത്തും.
ഓൺലൈൻ/ഒ.എം.ആർ പരീക്ഷ
പൊതുമരാമത്ത് വകുപ്പിൽ ഒന്നാം ഗ്രേഡ് ഓവർസിയർ/ ഒന്നാം ഗ്രേഡ് ഡ്രാഫ്ട്സ്മാൻ (സിവിൽ) (രണ്ടാം ഗ്രേഡ് ഓവർസിയർമാർ/ഡ്രാഫ്ട്സ്മാൻ, മൂന്നാം ഗ്രേഡ് ഓവർസീയർമാർ/ട്രേസർമാർ, ക്ലാർക്കുമാർ, ടൈപ്പിസ്റ്റ്, ടൈപ്പിസ്റ്റ്-ക്ലാർക്ക്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമാർ എന്നിവരിൽ നിന്നും നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 744/2021),ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി. (ജൂനിയർ) ജ്യോഗ്രഫി (കാറ്റഗറി നമ്പർ 736/2021) തസ്തികയിൽ ഓൺലൈൻ/ഒ.എം.ആർ പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |