തിരുവനന്തപുരം; ബിരുദതലം വരെ യോഗ്യതയുള്ള തസ്തികളുടെ (കാറ്റഗറി നമ്പർ 95/2019,360/2019 തുടങ്ങിയ) തിരഞ്ഞടുപ്പിനുള്ള ഒ.എം.ആർ പരീക്ഷയുടെ മൂന്നാംഘട്ടം ഡിസംബർ10 ന് ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 3.15 വരെ നടത്തും.
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കായികക്ഷമതാ പരീക്ഷ
ആംഡ് പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (പട്ടികവർഗ്ഗം), അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 407/2020, 499/2020) തസ്തികകളിലേക്ക് ഡിസംബർ 6, 7 തീയതികളിലും വുമൺ പൊലീസ് കോൺസ്റ്റബിൾ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 73/2020) തസ്തികയിലേക്ക് ഡിസംബർ 8, 9 തീയതികളിലും രാവിലെ 5.30 മുതൽ പേരൂർക്കട എസ്.എ.പി. മൈതാനത്ത് കായികക്ഷമതാ പരീക്ഷ നടത്തും.
അഭിമുഖം
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി. (ജൂനിയർ) ഇക്കണോമിക്സ് -പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 294/2020) തസ്തികയിലേക്ക് ഡിസംബർ 2 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് രാവിലെ 8 ന് സർട്ടിഫിക്കറ്റ് പരിശോധനയും 9.30 ന് അഭിമുഖവും നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
കേരള സംസ്ഥാന ഭൂവിനിയോഗ വകുപ്പിൽ കൃഷി ഓഫീസർ (കാറ്റഗറി നമ്പർ 505/2021)
തസ്തികയിലേക്കുള്ള ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് ഡിസംബർ 12, 13, 14, 15, 19, 20 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചർ ഓഫീസർ തസ്തികയുടെ (കാറ്റഗറി നമ്പർ 475/2020) സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കിയവർ വീണ്ടും ഹാജരാകേണ്ടതില്ല. അന്വേഷണങ്ങൾക്ക് ജി.ആർ. 8 വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471 2546440.
വകുപ്പുതല പരീക്ഷ
കേരള ക്രിമിനൽ ജുഡീഷ്യൽ ടെസ്റ്റ് (മേയ് 2022) സ്പെഷ്യൽ ടെസ്റ്റ് വകുപ്പുതല പരീക്ഷയുടെ ഓൺലൈൻ പരീക്ഷ ഡിസംബർ 12, 19, 22, 28, 2023 ജനുവരി 4, 9 തീയതികളിൽ പി.എസ്.സിയുടെ ഓൺലൈൻ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |