തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷി ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിൽ സംവരണം അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി. സുപ്രീംകോടതി വിധിന്യായം പാലിച്ചുകൊണ്ടാണിത്. കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനം എടുത്തിരുന്നു. കേന്ദ്രസർക്കാർ നിയമനങ്ങളിൽ സ്ഥാനക്കയറ്റത്തിൽ സംവരണം അനുവദിച്ച് പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
വിവിധ വകുപ്പുകളിലെ സ്പെഷ്യൽ റൂൾസ് ഭേദഗതി വരുത്തുന്നതിനും റോസ്റ്റർ സിസ്റ്റം നിലനിറുത്തുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പുറപ്പെടുവിക്കും.
ഒരു തസ്തികയിൽ നേരിട്ടും സ്ഥാനക്കയറ്റം വഴിയും നിയമനം നടത്തുന്നപക്ഷം ഭിന്നശേഷി ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിൽ സംവരണം അനുവദിക്കും. അത്തരത്തിലുള്ള തസ്തികകൾ കണ്ടെത്തുന്നതിനായി ഫംഗ്ഷണൽ അസസ്മെന്റ് നടത്തി എക്സ്പെർട്ട് കമ്മിറ്റി മുമ്പാകെ സമർപ്പിക്കാനുള്ള ചുമതല സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്കാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |