തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. ആലത്തൂർ സ്വദേശി ഷൈലനാണ് മണ്ണിനടിയിൽ കുടുങ്ങിയത്.ആനാവൂരിലെ പറമ്പിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. തോട്ടത്തിൽ മണ്ണെടുക്കുന്ന ജോലി പുരോഗമിക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞത്. ഒരു മണിക്കൂറിലധികം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇയാളെ മണ്ണിനടിയിൽ നിന്നും പുറത്തെടുത്തത്.
പൂർണമായും മണ്ണിനടയിൽ കുടുങ്ങിയ ഷൈലനെ രക്ഷിക്കാനുള്ള ശ്രമവും നാട്ടുകാർ ഉടൻ ആരംഭിച്ചു. തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ മുകളിലെ മണ്ണ് നീക്കാനായി. ഷൈലന്റെ ശരീരത്തിലെ മണ്ണ് നീക്കം ചെയ്തെങ്കിലും കാലിന്റെ ഭാഗം ഉൾപ്പടെ മണ്ണിനടിയിൽ കുടുങ്ങിപ്പോയത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. തുടർന്ന് പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷപ്പെടുത്തിയ ഷൈലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |