സ്കൂളുകളിൽ മാസത്തിലൊരു പീരിയഡ് സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങൾക്ക്

Wednesday 22 January 2025 12:00 AM IST

തിരുവനന്തപുരം: സ്കൂളുകളിൽ മാസത്തിലൊരു പീരിയഡ് ലഹരി-മാലിന്യ നിർമ്മാർജ്ജനം, കുട്ടികൾക്കെതിരായ അതിക്രമം തടയൽ തുടങ്ങിയ വിഷയങ്ങൾക്കായി നീക്കിവയ്ക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ലഹരി അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് മാസത്തിൽ ഒരു സ്പെഷ്യൽ അസംബ്ലി കൂടുന്നതിനും നിർദ്ദേശിക്കും. നിരന്തര മൂല്യനിർണയത്തിന് അദ്ധ്യാപകർ നൽകുന്ന 20മാർക്കിൽ, ലഹരി നിർമ്മാർജ്ജനം പോലുള്ള സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്നവർക്ക് മുൻഗണന നൽകും.

ലഹരി വസ്തുക്കൾക്കെതിരെയുള്ള ബോധവത്കരണം, സമൂഹത്തെ ശാക്തീകരിക്കൽ, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പിന്തുണ എന്നിവ ലഭ്യമാക്കുന്നുണ്ട്. സ്കൂൾ തലത്തിലെ ജാഗ്രതാ പ്രവർത്തനങ്ങൾക്കുള്ള മാർഗ്ഗരേഖ നൽകിയിട്ടുണ്ട്. ലഹരി വസ്തുക്കൾ സ്കൂളുകളിലേക്കെത്തുന്നത് തടയാൻ രക്ഷാകർത്ത‍ൃ ഗ്രൂപ്പുകളുമുണ്ട്. എല്ലാ സ്കൂളുകളിലും ക്ലാസ് ജാഗ്രതാ സമിതികളുണ്ട്. കേന്ദ്രസർക്കാരിന്റെ മൊഡ്യൂൾ പ്രകാരം അദ്ധ്യാപകർക്കും പരിശീലനം നൽകും.

യു.പി, ഹൈസ്കൂൾ ക്ലാസുകളിലെ അടിസ്ഥാന ശാസ്‌ത്രം, സാമൂഹ്യ ശാസ്ത്രം, മലയാളം, ഉറുദു, അറബി പുസ്തകങ്ങളിൽ ലഹരിവിരുദ്ധ പാഠഭാഗങ്ങളുണ്ട്. ഈ അക്കാഡമിക് വർഷം പരിഷ്കരിക്കുന്ന പാഠപുസ്തകങ്ങളിലും ഇത് ഉൾപ്പെടുത്തുമെന്നും അൻവർ സാദത്തിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.

സ്‌​കൂ​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​ന്യൂ​ട്രീ​ഷൻ പ​ദ്ധ​തി​ക്ക് 22.66​ ​കോ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​സ്‌​കൂ​ൾ​ ​ഉ​ച്ച​ഭ​ക്ഷ​ണ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യു​ള്ള​ ​സ​പ്ലി​മെ​ന്റ​റി​ ​ന്യൂ​ട്രീ​ഷ​ൻ​ ​പ​ദ്ധ​തി​ക്ക് 22.66​ ​കോ​ടി​ ​സം​സ്ഥാ​ന​സ​ർ​ക്കാ​ർ​ ​അ​നു​വ​ദി​ച്ച​താ​യി​ ​മ​ന്ത്രി​ ​വി​ ​ശി​വ​ൻ​കു​ട്ടി​ ​അ​റി​യി​ച്ചു.​ ​സ​പ്ലി​മെ​ന്റ​റി​ ​ന്യൂ​ട്രീ​ഷ​ൻ​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ആ​ഴ്ച​യി​ൽ​ ​ര​ണ്ടു​ദി​വ​സം​ ​പാ​ലും​ ​ഒ​രു​ ​ദി​വ​സം​ ​മു​ട്ട​യു​മാ​ണ് ​ന​ൽ​കു​ന്ന​ത്.

വി​ദ്യാ​ഭ്യാ​സ​ ​ക​ല​ണ്ടർ പ​ഠി​ക്കാ​ൻ​ ​സ​മി​തി

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ദ്യാ​ഭ്യാ​സ​ക​ല​ണ്ട​ർ​ ​പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് ​ക​ല​ണ്ട​റി​നെ​ക്കു​റി​ച്ച് ​പ​ഠി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​വി​ദ​ഗ്ധ​സ​മി​തി​യെ​ ​നി​യോ​ഗി​ച്ചു.​ ​അ​ദ്ധ്യാ​പ​ക​ ​സം​ഘ​ട​ന​ക​ൾ​ ​കോ​ട​തി​യെ​ ​സ​മീ​പി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് 25​ ​ശ​നി​യാ​ഴ്ച​ക​ൾ​ ​പ്ര​വൃ​ത്തി​ദി​ന​മാ​ക്കി​യ​ ​ക​ല​ണ്ട​ർ​ ​ഹൈ​ക്കോ​ട​തി​ ​റ​ദ്ദാ​ക്കി​യി​രു​ന്നു. നി​ല​വി​ലെ​ ​പാ​ഠ്യ​പ​ദ്ധ​തി​ ​പ്ര​കാ​രം​ ​പ​ഠ​ന​ ​പ​ഠ​നാ​നു​ബ​ന്ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​എ​ത്ര​ ​മ​ണി​ക്കൂ​ർ​/​ ​പ​ഠ​ന​ ​ദി​ന​ങ്ങ​ൾ​ ​വേ​ണ്ടി​വ​രു​മെ​ന്ന് ​വി​ദ​ഗ്ധ​ ​സ​മി​തി​ ​പ​രി​ശോ​ധി​ക്കും. കാ​സ​ർ​കോ​ട് ​കേ​ര​ള​ ​സെ​ൻ​ട്ര​ൽ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​വി​ഭാ​ഗം​ ​മേ​ധാ​വി​ ​പ്രൊ​ഫ.​ ​വി.​പി​ ​ജോ​ഷി​ത്ത്,​ ​നാ​ഷ​ണ​ൽ​ ​ഹെ​ൽ​ത്ത് ​മി​ഷ​ൻ​ ​സ്റ്റേ​റ്റ് ​നോ​ഡ​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ.​ ​അ​മ​ർ​ ​എ​സ്.​ഫെ​റ്റി​ൽ,​ ​തി​രു​വ​ന​ന്ത​പു​രം​ ​ചൈ​ൽ​ഡ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​സെ​ന്റ​ർ​ ​അ​സി.​പ്രൊ​ഫ​സ​ർ​ ​ഇ​ൻ​ ​ഡെ​വ​ല​പ്‌​മെ​ന്റ​ൽ​ ​പീ​ഡി​യാ​ട്രി​ക്സ് ​ഡോ.​ ​ദീ​പ​ ​ഭാ​സ്‌​ക്ക​ര​ൻ,​ ​എ​സ്.​എ​സ്.​കെ​ ​മു​ൻ​ ​ക​ൺ​സ​ൽ​ട്ട​ന്റ് ​ഡോ.​എ​സ്.​ ​ജ​യ​രാ​ജ്,​ ​എ​സ്.​സി.​ഇ.​ആ​ർ.​ടി​ ​മു​ൻ​ ​ഫാ​ക്ക​ൽ​റ്റി​ ​എം.​പി.​ ​നാ​രാ​യ​ണ​ൻ​ ​ഉ​ണ്ണി​ ​എ​ന്നി​വ​രാ​ണ് ​സ​മി​തി​ ​അം​ഗ​ങ്ങ​ൾ.​ ​ര​ണ്ട് ​മാ​സ​ത്തി​ന​കം​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്ക​ണം.​ ​അ​ദ്ധ്യാ​പ​ക​ ​സം​ഘ​ട​ന​ക​ളു​മാ​യി​ ​ക്യു.​ഐ.​പി​ ​യോ​ഗ​ത്തി​ലു​ണ്ടാ​ക്കി​യ​ ​ധാ​ര​ണ​യ്ക്ക് ​വി​രു​ദ്ധ​മാ​യി​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് 25​ ​ശ​നി​യാ​ഴ്ച​ക​ൾ​ ​പ്ര​വൃ​ത്തി​ദി​ന​മാ​ക്കി​യി​രു​ന്നു.​ ​ഇ​തി​നെ​തി​രെ​ ​കെ.​പി.​എ​സ്.​ടി.​എ,​ ​കെ.​എ​സ്.​ടി.​യു​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സം​ഘ​ട​ന​ക​ളാ​ണ് ​കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്.