സംഘടനാ രംഗത്തെ തീപ്പൊരി

Monday 18 May 2026 1:44 AM IST

നിയമസഭയിലേക്കുള്ള മൂന്നാം വരവിൽ 54കാരനായ കെ.എം. ഷാജിക്ക് മന്ത്രി പദവി. ലീഗിന്റെ തീപ്പൊരി പ്രാസംഗികൻ. 1989ൽ എം.എസ്.എഫിലൂടെ സംഘടനാ രംഗത്തെത്തി. വയനാട് ജില്ലാ എം.എസ്.എഫ് പ്രസിഡന്റ്, യൂത്ത് ലീഗ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡന്റ് പദവികൾ വഹിച്ചിട്ടുണ്ട്. 1997ൽ കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റായി. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ, ജനറൽ സെക്രട്ടറി, പ്രസിഡന്റ് പദവികളും വഹിച്ചു. ഇക്കുറി വേങ്ങര മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലെത്തിയത്. വയനാട് കണിയാമ്പറ്റയിൽ കെ.എം.ബീരാൻ കുട്ടിയുടെയും പി.സി.ആയിഷക്കുട്ടിയുടെയും മകനാണ്. ഭാര്യ: കെ.എം.ആശ. മക്കൾ: ഫാത്തിമ ഹന, റിഹാൻ മുഹമ്മദ്, ഫർഹാൻ അഹമ്മദ്.