കൊച്ചി: ട്രാക്ക് അറ്റകുറ്റപ്പണികളെ തുടർന്ന് നാളെ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ആലുവ പാലത്തിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാലാണ് നിയന്ത്രണം. പാലക്കാട്-എറണാകുളം മെമു (66609), എറണാകുളം-പാലക്കാട് മെമു (66610) എന്നീ ട്രെയിനുകൾ നാളെ റദ്ദാക്കി. ഇൻഡോർ-തിരുവനന്തപുരം എക്സ്പ്രസ് (22645), കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് (16308), സെക്കന്ദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്‌പ്രസ് (17230) എന്നിവ വൈകിയോടുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
ഇൻഡോർ-തിരുവനന്തപുരം എക്‌സ്‌പ്രസ് ഒന്നര മണിക്കൂറും, കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് ഒരു മണിക്കൂർ 20 മിനിട്ടും വൈകും. സെക്കന്ദറാബാദ് - തിരുവനന്തപുരം സെൻട്രൽ ശബരി എക്‌സ്‌പ്രസ് അര മണിക്കൂറും വൈകുമെന്ന് റെയിൽവേ അധികൃതർ മുന്നറിയിപ്പ് നൽകി. പാലം അറ്റകുറ്റ പണികൾ മൂലം ഓഗസ്റ്റ് 10നും നിയന്ത്രമുണ്ടാകും. വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകൾ അന്നേദിവസം വൈകുമെന്നാണ് വിവരം. പാലക്കാട്-എറണാകുളം മെമു (66609), എറണാകുളം-പാലക്കാട് മെമു (66610) എന്നിവയുടെ സർവീസ് റദ്ദാക്കിയിട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |