ബിഗ് ബോസ് ആരംഭിച്ചിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. മത്സരാർത്ഥിയായ രേണു സുധി പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് തിരികൊളുത്താറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം ഹെയർ എക്സ്‌റ്റെൻഷൻ ചെയ്തതിന്റെ പ്രശ്നങ്ങളെക്കുറിച്ച് അവർ സംസാരിച്ചിരുന്നു. പ്രമോഷന്റെ ഭാഗമായി ഒരു കോസ്മറ്റോളജി സ്ഥാപനം സൗജന്യമായിട്ടാണ് രേണു സുധിക്ക് ഹെയർ എക്‌സ്റ്റെൻഷൻ ചെയ്തുകൊടുത്തത്. ഇത് ചെയ്തുകൊടുത്ത കോസ്മറ്റോളജിസ്റ്റ് വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ.
'രേണു സുധിയുടെ ഹെയർ എക്‌സ്റ്റെൻഷനുമായി ബന്ധപ്പെട്ട് കുറേ വീഡിയോകൾ വരുന്നുണ്ട്. ഈ എക്സ്‌റ്റെൻഷൻ ചെയ്തവർക്കൊക്കെ അതെങ്ങനെ കെയർ ചെയ്യണമെന്നറിയാം. നമ്മുടെ സ്വന്തം മുടി വളർത്തിയെടുത്തതല്ലല്ലോ. അതിന്റേതായ രീതിയിലുള്ള കെയറിംഗ് വളരെ ബുദ്ധിമുട്ടാണ്. ഈ കെയറിംഗ് നിങ്ങൾക്ക് പറ്റുമോ എന്നൊക്കെ ചോദിച്ചിട്ട് റെഡിയാണെന്ന് പറഞ്ഞതിന് ശേഷമേ സർവീസ് ചെയ്യാറുള്ളൂ.
കെയർ ചെയ്തില്ലെങ്കിൽ അതൊരിക്കലും നിലനിൽക്കില്ല. രേണുവിന് എക്‌സ്റ്റെൻഷൻ ചെയ്തുകൊടുത്തു. പുള്ളിക്കാരിയുടെ തിരക്കുകൊണ്ടായിരിക്കാം എക്‌സ്റ്റെൻഷൻ വച്ചതിന് ശേഷം അവർക്ക് ഷൂട്ടോട് ഷൂട്ടായിരുന്നു. അവർ മുടി ചീകുന്നത് ഞങ്ങൾ കണ്ടിട്ടില്ല. മുടി കെട്ടിവച്ച് ഞങ്ങൾ കണ്ടിട്ടില്ല. മാത്രമല്ല എപ്പോഴും തല ചൊറിയുന്നത് കാണാം. കൂടാതെ മുടി മുന്നിലോട്ട് വലിക്കുന്നത് കാണാം.
ഈ വീഡിയോ ഞാൻ ചെയ്യാൻ കാരണം, മുടി പോയെന്ന് ബിഗ് ബോസിൽ രേണു സുധി പറഞ്ഞു. ആദ്യത്തെ വീഡിയോ കണ്ടപ്പോൾ ഞാൻ ഷോക്കായി. ഹെയർ എക്സ്‌റ്റെൻഷൻ ചെയ്തവർ പറഞ്ഞു ഹെയർ വാഷ് ചെയ്യാൻ പാടില്ലെന്നാണ് രേണു പറയുന്നത്. അതൊരു തെറ്റായ വിവരമാണ്. എല്ലാ ദിവസവും മുടി കഴുകാൻ പറ്റുന്ന രീതിയിലുള്ള എക്‌സ്റ്റെൻഷനാണ് വച്ചിരിക്കുന്നത്. ഓയിൽ ഇടാം, ഷാംപു ചെയ്യാം, ഏത് രീതിയിൽ വേണമെങ്കിലും സ്റ്റൈൽ ചെയ്യാം.
അഞ്ച് ദിവസത്തിൽ ഒരു പ്രാവശ്യം മാത്രമേ തലകഴുകാറുള്ളൂവെന്ന് എക്‌സ്റ്റെൻഷൻ ചെയ്യാൻ വന്നപ്പോൾ ഞങ്ങളോട് പറഞ്ഞിരുന്നു. എല്ലാ ദിവസവും മുടി കഴുകണം, ക്ലെൻസ് ചെയ്യണമെന്നൊക്കെ ഞങ്ങൾ പറഞ്ഞു. ഇതൊന്നും ശ്രദ്ധിക്കാത്ത ഒരാളാണ്. അവർ ഹെയർ ഊരിപ്പോകുന്നുവെന്നല്ല പറഞ്ഞത്. തലയിൽ നിന്ന് പൊടി പോലെ എന്തോ താഴേക്ക് വരുന്നെന്നാണ് പറഞ്ഞത്. എനിക്ക് മനസിലായത്, പുള്ളിക്കാരിയുടെ തലയിൽ മുഴുവൻ പേൻ ആയിട്ടുണ്ട്. അത് വേറൊരാൾ കാണുമ്പോൾ നാണക്കേടാകും. വാക്സ് ആണ് അതെന്ന് മറ്റുള്ളവരെ കാണിക്കാനാണ് പുള്ളിക്കാരി ഇങ്ങനെ കാണിച്ചത്. പുള്ളിക്കാരിയുടെ തലയിൽ മുഴുവൻ പേനായിട്ടുണ്ടെന്ന് ഉറപ്പാണ്. തല കഴുകാത്ത, മുടി ചീകാത്ത ഒരാളുടെ തലയിൽ എന്താണ് സംഭവിക്കുന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.'- അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |