തിരുവനന്തപുരം: കോട്ടയം യാർഡിലെ അറ്റകുറ്റപ്പണിയെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവീസിൽ നിയന്ത്രണം ഉണ്ടാകുമെന്ന് അധികൃതർ. 16 മുതൽ 31 വരെയുള്ള ദിവസങ്ങളിലെ ട്രെയിൻ ഗതാഗതത്തിലാണ് നിയന്ത്രണമുള്ളത്. കോട്ടയം - നിലമ്പൂർ എക്‌സ്‌പ്രസ് അഞ്ച് ദിവസത്തേക്ക് ഭാഗികമായി റദ്ദാക്കി. കോട്ടയം - നിലമ്പൂർ ഡെയ്ലി എക്‌സ്‌പ്രസ് 16,17,19,23,29 തീയതികളിൽ ഏറ്റുമാനൂരിൽ നിന്നായിരിക്കും പുറപ്പെടുക. കോട്ടയം - ഏറ്റുമാനൂർ റൂട്ടിൽ സർവീസുണ്ടായിരിക്കില്ല.
26-ാം തീയതിയിലെ മംഗളൂരു - തിരുവനന്തപുരം - നേർത്ത് സ്‌പെഷ്യൽ ട്രെയിൻ 30 മിനിട്ട് വെെകിയോടും. തെലങ്കാനയിലെ റെയിൽ ലെെനിലും അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. ജോലികളുടെ ഭാഗമായി ഒക്ടോബറിൽ കേരളത്തിലൂടെയുള്ള ആറ് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഒക്ടോബർ 10,12 തീയതികളിലെ ഗോരഖ്പൂർ - തിരുവനന്തപുരം നോർത്ത് രപ്തിസാഗർ എക്‌സ്‌പ്രസ് റദ്ദാക്കിയിട്ടുണ്ട്. 14,15 തീയതികളിലെ തിരുവനന്തപുരം നോർത്ത് - ഗോരഖ്പൂർ രപ്തിസാഗർ എക്‌സ്‌പ്രസും റദ്ദാക്കി.
ഒക്ടോബർ 13,16 തീയതികളിൽ തിരുവനന്തപുരം നോർത്ത് - കോർബ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് റദ്ദാക്കി. 15,18 തീയതികളിൽ പെയിംഗ് ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. ഒക്ടോബർ 13ലെ ബറൗനി - എറണാകുളം ജംഗ്ഷൻ രപ്തിസാഗർ എക്‌സ്‌പ്രസും റദ്ദാക്കിയിട്ടുണ്ട്. 17-ാം തീയതിയിലെ തിരിച്ചുള്ള ട്രെയിനും റദ്ദാക്കി. യാത്രക്കാർ റെയിൽ വൺ ആപ്പ് നോക്കി സമയം പരിശോധിച്ചതിനു ശേഷം മാത്രം യാത്രകൾക്കുള്ള ക്രമീകരണങ്ങൾ നടത്തണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |