SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.33 PM IST

ആശുപത്രിയിൽ എത്തി തിരിച്ചിറങ്ങുമ്പോൾ ബൈക്ക് കാണില്ല; തിരുവനന്തപുരം മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ രണ്ട് മാസത്തിനിടെ കാണാതായത് എട്ട് വാഹനങ്ങൾ

Increase Font Size Decrease Font Size Print Page
bike

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി കോമ്പൗണ്ടിൽ നിന്ന് വീണ്ടും ബൈക്ക് മോഷണം പോയി. ചികിത്സയിൽ കഴിയുന്ന സഹോദരിക്ക് കൂട്ട് നിൽക്കാനെത്തിയ യുവാവിന്റെ ബൈക്കാണ് മോഷണം പോയത്. വേങ്ങോട് കിഴക്കേ കണിയാംവിളാകം സിന്ധു ഭവനിൽ മിത്രന്റെ പൾസർ ബൈക്കാണ് മോഷണം പോയത്. കാഷ്വാലിറ്റിക്ക് മുൻപിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് രണ്ടുപേർ ചേർന്ന് കടത്തികൊണ്ടുപോകുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വ്യാജ താക്കോൽ ഉപയോഗിച്ചാണ് ബൈക്ക് മോഷ്ടിച്ചത്.


നിരീക്ഷണ കാമറയിൽ നിന്ന് മോഷ്ടാക്കളുടെ ദൃശ്യം പൊലീസിന് ലഭിച്ചിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. രണ്ട് മാസത്തിനിടെ എട്ട് ഇരുചക്ര വാഹനങ്ങളാണ് ഇവിടെ നിന്ന് മോഷണം പോയത്. പാർക്കിംഗ് ഏരിയായിൽ നേരത്തെ സുരക്ഷാജീവനക്കാർ ഉണ്ടായിരുന്നു. ഇവരെ പിൻവലിച്ച ശേഷമാണ് മോഷണം കൂടിയതെന്നാണ് പരാതി. മൂന്നാഴ്ച മുൻപ് പാപ്പനംകോട് സ്വദേശിയുടെ സ്കൂട്ടറും മോഷണം പോയിരുന്നു. അർബുദ രോഗ വിഭാഗത്തിന് മുന്നിൽ പാർക്ക് ചെയ്ത സ്കൂട്ടർ രാവിലെ 6നും 8നും ഇടയിലാണ് കാണാതായത്.

TAGS: KERALA, TRIVANDRUM MEDICAL COLLEGE, BIKE ROBERRY, BIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY