SignIn
Kerala Kaumudi Online
Friday, 15 May 2026 7.41 PM IST

"എന്തിനാണ് ഓരോന്ന് പറഞ്ഞ് പ്രാക് വാങ്ങി ക്യാൻസർ വന്ന് ചാവാൻ നിൽക്കുന്നത്"; കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യയുടെ ശബ്ദ സന്ദേശം പുറത്ത്

koottickal-jayachandran

സ്ത്രീ വിരുദ്ധത നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ കൂട്ടിക്കൽ ജയചന്ദ്രനെ വിമർശിച്ച യുവതിക്ക് മറുപടിയുമായ നടന്റെ ഭാര്യ ബാസന്തി. സരിത സരിൻ എന്ന യുവതിയ്ക്കാണ് ബാസന്തി വോയിസ് നോട്ടിലൂടെ മറുപടി നൽകിയത്. തങ്ങളുടെ വീട്ടിലെ പ്രശ്നങ്ങൾ തങ്ങൾ തീർത്തോളാമെന്നാണ് വോയിസ് നോട്ടിൽ പറയുന്നത്.

'ഞങ്ങളുടെ വീട്ടിലെ പ്രശ്നങ്ങൾ ഞങ്ങൾ തീർത്തോളാം മോളേ... ഞാൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യയാണ്. നീയൊക്കെ പൊക്കിക്കൊണ്ടിരിക്കുന്നുണ്ടല്ലോ. നീ നിന്റെ വീട്ടിലെ കാര്യം നോക്ക്. ഒരാൾ ഒരു പോസ്റ്റിട്ട് കഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുക. അത് മനസിലായിട്ടില്ലെങ്കിൽ മിണ്ടാതെയിരിക്കുക. എന്തിനാണ് ഓരോന്ന് പറഞ്ഞ് പ്രാക് വാങ്ങി, ക്യാൻസർ വന്ന് ചാവാൻ നിൽക്കുന്നത്. എന്റെ ഭർത്താവിന്റെ കാര്യം ഞാൻ നോക്കിക്കോളാം. നീ നിന്റെ വീട്ടിലെ കാര്യം നോക്ക്.'- എന്നാണ് വോയിസ് നോട്ടിൽ പറയുന്നത്.

മഞ്ജു വാര്യരെ പ്രശംസിച്ചുകൊണ്ട് കൂട്ടിക്കൽ ജയചന്ദ്രൻ ഫേസ്ബുക്കിലിട്ട കുറിപ്പാണ് വിവാദമായത്. മറ്റ് സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ളതായിരുന്നു കുറിപ്പ്. വീട്ടിൽ മടിപിടിച്ച് ഒതുങ്ങിക്കൂടി, സംശയരോഗികളായി കഴിയുന്ന ഭാര്യമാർ നമുക്കിടയിൽ ഉണ്ടെങ്കിൽ അത്തരക്കാർക്ക് അപമാനമാണ് മഞ്ജുവെന്നും പോസ്റ്റിലുണ്ടായിരുന്നു. ഇതിനെ വിമർശിച്ചതിന്റെ പേരിലാണ് സരിത സരിന് ബാസന്തി വോയിസ് നോട്ട് അയച്ചത്. കൂട്ടിക്കൽ ജയചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് ബാസന്തി വോയിസ് അയച്ചിരിക്കുന്നത്. സരിത തന്നെയാണ് ഈ വോയിസ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഒരു കുറിപ്പിനൊപ്പമാണ് വോയ്‌സ് പോസ്റ്റ് ചെയ്‌തത്.

"ഒരു സ്ത്രീയെ അഭിനന്ദിക്കുന്നുവെന്ന വ്യാജേന സ്ത്രീ വിരുദ്ധത എഴുതി വയ്ക്കുക. അത്തരം സ്ത്രീകൾ സമൂഹത്തിൽ ഉണ്ടോന്ന് ഉറപ്പില്ല എന്നാലും പറയുന്നുവെന്നാണ് പോസ്റ്റ്‌, സമൂഹത്തിൽ ഉണ്ടോന്ന് ഉറപ്പില്ലാത്ത കാര്യം എഴുതി വയ്ക്കണേൽ മിസ്റ്റർ "കൂജ"യ്ക്ക് അത് സ്വന്തമായി ഉണ്ടായ അനുഭവം ആണോന്ന് സംശയം തോന്നിയത് ഒരു തെറ്റാണോ?

ഇങ്ങനെ ആശയങ്ങളോട് പൊരുത്തക്കേട് പറയുന്നവർക്ക് വരുന്നവരെ പ്രാകി കാൻസർ വരുത്തുന്ന ദിവ്യ ശക്തിയുള്ള കൂജയുടെ ഭാര്യയോടാണ്, നിങ്ങൾക് അയാൾ എഴുതി വച്ചിരിക്കുന്നതിലെ തെറ്റ് എന്താണെന്ന് മനസിലാക്കാൻ പറ്റാത്ത അജ്ഞത മനസിലാക്കാം. കാരണം സ്വന്തം ഭർത്താവ് എന്ത് പറഞ്ഞാലും അതിലെ തെറ്റും ശരിയും പറയാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് ഉണ്ടോന്ന് അറിയില്ല.

പക്ഷേ ഒരു സമൂഹത്തെ ബാധിക്കുന്ന കാര്യം പറയുമ്പോൾ തിരുത്തുക എന്നൊരു ധാർമികത ഉള്ളത് കൊണ്ട് പറയുന്നു ആരെങ്കിലും പ്രാകുമ്പോഴോ, ആരുടെയെങ്കിലും പ്രാക്ക് കിട്ടിയാലോ വരുന്ന രോഗം അല്ല "ക്യാൻസർ". സ്ത്രീവിരുദ്ധത പറഞ്ഞതും പോരാഞ്ഞിട്ട് ക്യാൻസർ രോഗം ബാധിക്കുന്നത് ശാപം കിട്ടിയത് കൊണ്ടാണെന്നുള്ള സ്റ്റേറ്റ്മെന്റ് കൂടി

Nb:- എനിക്ക് മാത്രം അല്ല അവിടെ എതിർപ്പ് പ്രകടിപ്പിച്ച എല്ലാർക്കും ക്യാൻസർ വരുമെന്ന് ഇൻബോക്സിൽ കൂജ അറിയിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACTOR, KOOTTICKAL JAYACHANDRAN, LATEST, KERALA, SOCIAL MEDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA