
തിരുവനന്തപുരം: ഡൽഹിയിൽ അടുത്തമാസം നടക്കുന്ന എ.ഐ ഇംപാക്ട് സമ്മിറ്റിന് മുന്നോടിയായി സംസ്ഥാന സർക്കാർ കോവളത്ത് 23ന് കേരള എ.ഐ ഫ്യൂച്ചർ സമ്മിറ്റ് നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഭരണനിർവഹണം, വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം, സുസ്ഥിര വികസനം എന്നീ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ചർച്ച ചെയ്യും. എ.ഐ നോളജ് എക്സ്‌ചേഞ്ച്, ഇന്നൊവേഷൻ എക്സ്‌പോ, ഗവേണൻസ് ഫോറം, എ.ഐ സഹകരണ കേന്ദ്രം, വ്യവസായ നേതൃത്വ റൗണ്ട്‌ടേബിൾ ചർച്ചകൾ എന്നിവയുമുണ്ടാകും. കേരളത്തിന്റെ എ.ഐ റോഡ്മാപ്പ് സംബന്ധിച്ച നിർണായക തീരുമാനങ്ങൾ ഉച്ചകോടിയിൽ ഉണ്ടാകും. ഇതിൽ ഉയരുന്ന നിർദ്ദേശങ്ങൾ ഫെബ്രുവരിയിൽ ഡൽഹിയിൽ നടക്കുന്ന ആഗോള എ.ഐ സമ്മിറ്റിൽ കേരളം അവതരിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |