കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിൽ ബി.എഡ് കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിന് ജൂലായ് ഒന്നുവരെ ഓപ്ഷൻ നൽകാം. വെബ്സൈറ്റ്- https://admissions.keralauniversity.ac.in/bed2025, ഹെൽപ്പ്ലൈൻ : 8281883053
കേരള:ബിരുദ ക്ലാസ്
ജൂലായ് ഒന്നിന് തുടങ്ങും
കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലേക്കുള്ള നാലു വർഷ ബിരുദ കോഴ്സുകളിൽ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് ഇന്ന് https://admissions.keralauniversity.ac.in/fyugp2025 ൽ പ്രസിദ്ധീകരിക്കും. 26, 27,28, 30 തീയതികളിൽ കോളേജുകളിൽ പ്രവേശനം നേടാം. ജൂലായ് ഒന്നിന് ക്ലാസ് തുടങ്ങും. അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി അടയ്ക്കാം. ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച് ഫീസ് അടച്ചവർ വീണ്ടും അടക്കേണ്ടതില്ല. ആദ്യ ഘട്ടത്തിൽ അഡ്മിഷൻ ലഭിച്ച് ഹയർ ഓപ്ഷൻ നിലനിറുത്തിയ വിദ്യാർത്ഥികൾ രണ്ടാം ഘട്ട അലോട്ട്മെന്റിൽ മാറ്റം ഉണ്ടെങ്കിൽ പുതുതായി ലഭിച്ച അലോട്ട്മെന്റിൽ പ്രവേശനം നേടണം.
വിദൂര വിദ്യാഭ്യാസ വിഭാഗം 2024 നവംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബികോം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല വൈവവോസി
നാലാം സെമസ്റ്റർ എം.എ ഹിന്ദി (സി.എസ്.എസ്2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷയുടെ പ്രോജക്ട്, വൈവവോസി പരീക്ഷകൾ ജൂലായ് ഏഴിന് നടക്കും.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എം.എസ്സി ഫുഡ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോ ബയോളജി (സി.എസ്.എസ് 2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷയുടെ പ്രാക്ടിക്കൽ ജൂലായ് എട്ടു മുതൽ നടക്കും.
നാലാം സെമസ്റ്റർ ബി.വോക്ക് ലോജിസ്റ്റിക് മാനേജ്മെന്റ് (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഫെബ്രുവരി 2025) പരീക്ഷയുടെ പ്രാക്ടിക്കൽ 27 ന് നടക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
മോഡൽ 2 ബി.എ,ബി.എസ്സി, ബി.കോം വാർഷിക സ്കീം (1998-2008 അഡ്മിഷൻ റഗുലർ) അവസാന മേഴ്സി ചാൻസ് പരീക്ഷകൾക്ക് ജൂലായ് 21 വരെ അപേക്ഷിക്കാം.
ഓർമിക്കാൻ...
1. സി.എസ്.ഐ.ആർ യു.ജി.സി നെറ്റ്: സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ജൂൺ 2025ന് അപേക്ഷിക്കാനുള്ള സമയം 26 വരെയായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നീട്ടി. 27 വരെ ഫീസടയ്ക്കാം. വെബ്സൈറ്റ്: https://csirnet.nta.ac.in/
പി.ജി ഡെന്റൽ : അപേക്ഷ ഇന്നു കൂടി
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഡെന്റൽ കോളേജുകളിൽ എം.ഡി.എസ് പ്രവേശനത്തിന് സർവീസ് വിഭാഗം ഉൾപ്പെടെയുള്ളവർക്ക് 25ന് രാത്രി 12 വരെ www.cee.kerala.gov.inൽ അപേക്ഷിക്കാം. ഫോൺ: 0471 2332120, 2338487.
പോളിടെക്നിക് ഡിപ്ലോമ പ്രവേശനം: ആദ്യ അലോട്ട്മെന്റ് ഇന്ന്
തിരുവനന്തപുരം: പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റും ഒന്നാം അലോട്ട്മെന്റും 25 ന് പ്രസിദ്ധീകരിക്കും. www.polyadmission.org ൽ 'Check your allotment', 'Check your Rank ലിങ്കുകൾ വഴി നിലവിൽ ലഭിച്ച അലോട്ട്മെന്റ്റും അന്തിമ റാങ്കും പരിശോധിക്കാം.
'ലിറ്റിൽ കൈറ്റ്സ് ' അഭിരുചി പരീക്ഷ ഇന്ന്
തിരുവനന്തപുരം: ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലേക്ക് എട്ടാംക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ഇന്ന് നടക്കും. 2,092 യൂണിറ്റുകളിൽ നിന്നായി 1,72,211 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് കരിക്കുലം അടിസ്ഥാനമാക്കിയുള്ള പ്രവർത്തനം എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലായി പൂർത്തിയാക്കുന്നവർക്ക് നൽകുന്ന ഗ്രേഡ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഗ്രേസ് മാർക്കും പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |