
1. പൾസർ സുനി
മുഖ്യപ്രതി. പൾസർ ബൈക്ക് മോഷ്ടിച്ച കേസിൽപ്പെട്ടതോടെ പൾസർ സുനിയായി. സിനിമാക്കാരുടെ ഇഷ്ട ഡ്രൈവർ. നടിയെ വിവസ്ത്രയാക്കി ഉപദ്രവിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. കീഴടങ്ങാൻ എത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലായത്.
2.മാർട്ടിൻ
രണ്ടാം പ്രതി. നടിയെ തൃശൂരിലെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നു. പൾസറിന് നടിയുടെ സഞ്ചാരവിവരങ്ങൾ കൈമാറി. നിസ്സഹായത നടിച്ച് കാറിൽ നിന്ന് ഇറങ്ങി രക്ഷപ്പെട്ടു. അന്നുതന്നെ കസ്റ്റഡിയിൽ എടുത്തു.
3. ബി. മണികണ്ഠൻ
മൂന്നാം പ്രതി. പൾസറിനൊപ്പം ടെമ്പോ ട്രാവലറിൽ. വ്യാജ അപകടം ഉണ്ടാക്കി നടിയുടെ കാറിൽ അതിക്രമിച്ചു കയറി. നടിയെ ആക്രമിക്കുമ്പോൾ വാഹനം ഓടിച്ചത് ഇയാളാണ്. പാലക്കാട്ടുനിന്ന് അറസ്റ്റ്ചെയ്തു.
4. വിജീഷ്
നാലാം പ്രതി. പൾസറിനും മണികണ്ഠനുമൊപ്പം ടെമ്പോ ട്രാവലറിൽ ഉണ്ടായിരുന്നു. നടിയുടെ കൈകൾ ബലമായി പിടിച്ചുവയ്‌ക്കാനും വായ് പൊത്തിപ്പിടിക്കാനും സഹായിച്ചു. ഗുണ്ടയായ ഇയാൾ പൾസറിനൊപ്പം കീഴടങ്ങാൻ എത്തിയപ്പോഴാണ് പിടിയിലായത്.
5. എച്ച്. സലീം
അഞ്ചാം പ്രതി. ക്വട്ടേഷൻ ഗുണ്ടയായ ഇയാളാണ് കാക്കനാട് മുതൽ കാർ ഓടിച്ചിരുന്നത്. ആലപ്പുഴ സ്വദേശിയാണ്. മാർട്ടിനെ ഇറക്കിവിട്ട സ്ഥലത്തുവച്ച് മറ്റ് പ്രതികൾക്കൊപ്പം ഇറങ്ങിപ്പോയി.
6. പ്രദീപ്
ആറാം പ്രതി. നടിയെ കടത്തിക്കൊണ്ടുപോയ കാറിൽ കളമശേരിയിൽ വച്ച് കയറി. മാർട്ടിനെ ഇറക്കിവിട്ട സ്ഥലത്തുവച്ച് മറ്റ് പ്രതികൾക്കൊപ്പം ഇറങ്ങിപ്പോയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |