
തൃശൂർ: ദിലീപിന്റെ കള്ളക്കഥ ആരോപണം പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്ന് പൾസർ സുനിയുടെ സഹതടവുകാരനായ ജിൻസൺ. അതിജീവിതയ്‌ക്കൊപ്പമാണ് ഞാൻ. ഫോൺ സംഭാഷണം ഉൾപ്പെടെയുള്ള തെളിവുകളുണ്ട്. കോടതിവിധി പ്രതീക്ഷിച്ചതാണ്.
കോടതിക്ക് മുൻപിൽ പല കാര്യങ്ങളും വെളിപ്പെടുത്തിയപ്പോൾ പരിഹസിച്ച അതേ കോടതി തന്നെയാണ് വിധി പറഞ്ഞത്. ഇത് അന്തിമ വിധിയല്ല. ദിലീപിനെ വെറുതെവിടാൻ പലരും ശ്രമിക്കുമെന്ന് ധാരണയുണ്ടായിരുന്നു. അത് സംഭവിച്ചു -ജിൻസൺ പറഞ്ഞു.
മുഖ്യപ്രതി പൾസർ സുനി വിയ്യൂർ ജില്ലാ ജയിലിൽ തടവിൽ കഴിയുമ്പോൾ ജിൻസനും അവിടെ തടവുകാരനായിരുന്നു. കേസിന്റെ നിർണായക ഘട്ടത്തിൽ, സുനി ജയിലിൽ വച്ച് തന്നോട് ദിലീപിന്റെ പങ്കാളിത്തത്തെക്കുറിച്ചും ഒരു 'മാഡം' ഉൾപ്പെടെയുള്ളവരെക്കുറിച്ചും സൂചന നൽകിയിരുന്നെന്ന് ജിൻസൻ മൊഴി നൽകിയിരുന്നു. ജിൻസന്റെ മൊഴി കേസിലെ നിർണായക തെളിവായി പരിഗണിക്കപ്പെട്ടു. സാഹചര്യത്തെളിവുകൾ ബലപ്പെടുത്താനും അന്വേഷണം പ്രമുഖരിലേക്ക് നീങ്ങാനും ഇടയാക്കിയത് ഈ മൊഴിയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |