തിരുവനന്തപുരം: കേരളസർവകലാശാല ഡിസംബറിൽ നടത്തിയ ആറാം സെമസ്റ്റർ, 2023 ജനുവരിയിൽ നടത്തിയ രണ്ട്, നാല് സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.) പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.വോക്. ഫുഡ് പ്രോസസിംഗ് , ബി.വോക്. ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്‌മെന്റ് പ്രാക്ടിക്കൽ പരീക്ഷകൾ 23 മുതൽ അതത് കോളേജുകളിൽ വച്ച് നടത്തും.19, 20 തീയതികളിൽ ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി. കോളേജിൽ വച്ച് നടത്താനിരുന്ന ബി.വോക്. സോഫ്റ്റ്വെയർ ഡെവലപ്പ്‌മെന്റ് കോഴ്സിന്റെ, ഡിസംബർ 2022 പ്രാക്ടിക്കൽ പരീക്ഷ ജനുവരി 23, 24 തീയതികളിൽ നടത്തും.
ജനുവരിയിൽ നടത്തിയ റെഗുലർ ബി.ടെക്. നാലാം സെമസ്റ്റർ (2008 & 2013 സ്‌കീം) കോഴ്സ്‌കോഡിൽ വരുന്ന ബി.ടെക്. പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് രണ്ട്, നാല് സെമസ്റ്റർ (2008 & 2013 സ്‌കീം) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.മാർച്ചിൽ നടത്തുന്ന പിഎച്ച്.ഡി. കോഴ്സ് വർക്ക് (ഡിസംബർ 2022 സെഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
23 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എ./എം.എസ്‌സി./എം കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ./എം.എ.എച്ച്.ആർ.എം. (റെഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2019 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2010 - 2017 അഡ്മിഷൻ) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ./ബി.എസ്സി./ബി കോം., ജനുവരി 2023 (റെഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2019 അഡ്മിഷൻ, മേഴ്സിചാൻസ് 2013 - 2016 അഡ്മിഷൻ), ഫെബ്രുവരി 6 മുതൽ ആരംഭിക്കും.
ദൃശ്യ ധർമപാൽ, വിനി രവീന്ദ്രൻ (ബയോടെക്‌നോളജി), കുഞ്ഞമ്പു വി. (ജിയോളജി), ഷീബ ജോസ് (ഹിസ്റ്ററി), നമിത കെ.എൽ. (ലാ), ഉണ്ണിക്കൃഷ്ണൻ ജെ. (മലയാളം), പീറ്റർ ജോൺ (കോമേഴ്സ്), സുനി എസ്.എസ്. (ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ), അജി എം. എബ്രഹാം (മെക്കാനിക്കൽ ), നിഷ ജി പിള്ള (കെമിസ്ട്രി), സൗമ്യ ദാസ് കെ. (ബോട്ടണി), സുജി ഗോപിനാഥ് (കമ്പ്യൂട്ടർ സയൻസ്), സിനി സി.കെ. (എഡ്യൂക്കേഷൻ), ജാസ്മി എ. (സുവോളജി), ആൻ ഡിക്സൺ (കമ്പ്യൂട്ടർ സയൻസ് ), ഭവ്യ പ്രകാശ് (ഇംഗ്ലീഷ്) എന്നിവർക്ക് പിഎച്ച്.ഡി. നൽകാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |