വിഡി സതീശൻ ധനകാര്യവും തുറമുഖവും, രമേശ് ചെന്നിത്തല ആഭ്യന്തരം; മന്ത്രിമാരുടെ അന്തിമ പട്ടിക ഗവർണർക്ക് കൈമാറി
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ മന്ത്രിമാരുടെ അന്തിമ പട്ടിക ഗവർണർക്ക് കൈമാറി. ചില മന്ത്രിമാരുടെ കാര്യത്തിൽ തർക്കങ്ങൾ നിലനിന്നിരുന്നെങ്കിലും അവ പരിഹരിച്ച് അഞ്ചരയോടെ വിഡി സതീശൻ ലോക്ഭവനിൽ എത്തുകയായിരുന്നു. നാളെ രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞ. വി.ടി ബൽറാമിനെയും ചാണ്ടി ഉമ്മനെയും മന്ത്രി സഭയിൽ ഉൾപ്പെടുത്തിയില്ല.
കോൺഗ്രസ് മന്ത്രിമാർ
വി ഡി സതീശൻ (മുഖ്യമന്ത്രി) - ധനകാര്യം, തുറമുഖം, നിയമം.
രമേശ് ചെന്നിത്തല- ആഭ്യന്തരവും വിജിലൻസും
സണ്ണി ജോസഫ്- റവന്യു
കെ മുരളീധരൻ- വൈദ്യുതി വകുപ്പ്
പിസി വിഷ്ണു നാഥ്- ടൂറിസം സാംസ്കാരികം
എപി അനിൽകുമാർ- ആരോഗ്യം
കെഎ തുളസി- എസ്.സി, എസ്.ടി വകുപ്പ്
ഒജെ ജനീഷ്- യുവജനക്ഷേമം
ടി സിദ്ദീഖ്- വനം വകുപ്പ്
ബിന്ദുകൃഷ്ണ- വനിതാ ശിശു ക്ഷേമ വകുപ്പ്
എം ലിജു- എക്സൈസ്- സഹകരണം
റോജി എം. ജോൺ ഉന്നത വിദ്യാഭ്യാസം
തിരുവഞ്ചൂർ രാധാകൃഷ്ണൻ - സ്പീക്കർ
ഷാനിമോൾ ഉസ്മാൻ - ഡെപ്യൂട്ടി സ്പീക്കർ