വിജയ് ഇല്ല;ആശംസ അറിയിക്കും

Sunday 17 May 2026 11:40 PM IST

തിരുവനന്തപുരം: സുരക്ഷാ കാരണങ്ങളും തിരക്കേറിയ ഔദ്യോഗിക മുൻഗണനകളും കണക്കിലെടുത്ത്, പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കില്ല. നേരത്തെ സത്യപ്രതിജ്ഞയ്ക്ക് അദ്ദേഹത്തിന് ചീഫ് സെക്രട്ടറി ക്ഷണക്കത്ത് അയച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന വിജയ്‌ക്ക് വൻ വരവേൽപ്പ് നൽകാൻ ആരാധകർ തയ്യാറെടുക്കുകയായിരുന്നു. ടി.വി.കെയുടെ സംസ്ഥാന ഘടകം രൂപീകരിക്കാനുള്ള ചർച്ച നടക്കുന്ന സാഹചര്യത്തിൽ വിജയ് എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ. അതേസമയം, വന്നില്ലെങ്കിലും പുതിയ സർക്കാരിന് അദ്ദേഹം ആശംസ അറിയിക്കും.