കന്നി വിജയത്തിൽ ചീഫ് വിപ്പ്

Monday 18 May 2026 12:54 AM IST

കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന്റെ മകനും പിൻഗാമിയുമായ അപു ജോൺ ജോസഫ് നിലവിൽ പാർട്ടി സംസ്ഥാന കോ- ഓർഡിനേറ്ററാണ്. കന്നിയങ്കത്തിൽ കേരള കോൺഗ്രസിലെ (എം) സിറിയക് ചാഴികാടനെയാണ് തൊടുപുഴയിൽ പരാജയപ്പെടുത്തിയത്. 53 വയസ്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ എൻജിനിയറിംഗ് ബിരുദം നേടിയശേഷം തിരുവനന്തപുരം ടെക്‌നോപാർക്കിലും പിന്നീട് സ്വിറ്റ്സർലൻഡിലെ ഐ.ടി കമ്പനിയിലും ജോലി ചെയ്തു. തിരികെ നാട്ടിലെത്തിയ ശേഷം പാർട്ടി പ്രവർത്തനവും കൃഷിയും തുടർന്നു. കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി അംഗം, പാർട്ടി ഉന്നതാധികാര സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ഡോ. അനു ജോർജ്, മക്കൾ: ജോസഫ് പി. ജോൺ, ജോർജ് പി. ജോൺ.