SignIn
Kerala Kaumudi Online
Thursday, 19 September 2024 1.51 AM IST

വാട്ടർ അതോറിട്ടി പെൻഷൻ പരിഷ്‌കരണം നടപ്പാക്കണം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: കേരള വാട്ടർ അതോറിട്ടി പെൻഷൻ പരിഷ്‌കരണം അടിയന്തരമായി നടപ്പാക്കണമെന്ന് സംയുക്ത ഐക്യവേദി ആവശ്യപ്പെട്ടു.തങ്ങൾക്ക് ലഭ്യമാക്കാനുള്ള ആനുകൂല്യങ്ങൾക്കായി സർക്കാർ ഗ്രാന്റ് അനുവദിക്കുകയോ വെള്ളക്കരം കൂട്ടുകയോ വേണം.2021ൽ സർക്കാർ നിയോഗിച്ച കമ്മിഷൻ പെൻഷൻ-ശമ്പള പരിഷ്കരണം സംബന്ധിച്ച റിപ്പോർട്ട് നൽകിയിരുന്നു.എന്നാൽ അതിൽ പെൻഷന്റെ ഭാഗം പരിഗണിക്കാതെ,ശമ്പള പരിഷ്കരണം മാത്രമാണ് നടപ്പിലാക്കിയത്.ഓണത്തിന് മുമ്പ് ഇത് നടപ്പാക്കണമെന്ന് ഇവർ സർക്കാരിനോട് ആവശ്യപ്പെട്ടു.കെ.ഡബ്ല്യു.എ പെൻഷനേഴ്സ് അസോസിയേഷൻ,കെ.ഡബ്ല്യു.എ റിട്ട.എൻജിനിയേഴ്സ് അസോസിയേഷൻ,കെ.ഡബ്ല്യു.എ പെൻഷനേഴ്സ് കോൺഗ്രസ് എന്നീ സംഘടനകളുടെ സംയുക്ത ഐക്യവേദി ഭാരവാഹികളാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.

ഐക്യവേദി ജനറൽ കൺവീനർ എം.രാധാകൃഷ്ണൻ,കൺവീനർമാരായ അബ്ദുൾ ബഷീർ,കൃഷ്ണൻകുട്ടി നായർ,അംഗങ്ങളായ പി.വി നന്ദകുമാർ,കെ എസ്.രാമചന്ദ്രൻ നായർ,വിജയൻ നായർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: WATER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.