വീണ്ടും കാട്ടാന ജീവനെടുത്തു, പാലക്കാട് മുണ്ടൂരിൽ 61കാരന് ദാരുണാന്ത്യം

Thursday 19 June 2025 6:34 AM IST

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. പാലക്കാട് മുണ്ടൂരിൽ ഞാറക്കോട് സ്വദേശി കുമാറാണ് (61)​ മരിച്ചത്. ഇന്ന് പുലർച്ചെ 3.30നാണ് സംഭവം നടന്നത്. വീടിന് സമീപത്തുവച്ച കാട്ടാന ആക്രമിക്കുകയായിരുന്നു. ആന ഇപ്പോഴും ജനവാസ മേഖലയിൽ തുടരുകയാണ്.

അതേസമയം,​ തമിഴ്നാട് നീലഗിരി ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. ദേവർഷോലയിൽ താമസിക്കുന്ന ആറുവാണ്(65) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പതോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. എന്നാൽ,​ മൃതദേഹം മാറ്റാൻ നാട്ടുകാർ അനുവദിച്ചില്ല. രാത്രി വൈകിയും ഇവർ പ്രതിഷേധിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ കഴിഞ്ഞ മാസം മറ്റൊരു മലയാളിയും ഇവിടെ കൊല്ലപ്പെട്ടിരുന്നു.