ആലപ്പുഴ:യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിലെ സംഘടനാ പ്രമേയത്തിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം.ക്യാപ്റ്റൻ,മേജർ വിളികൾ സൈന്യത്തിലാണെന്നും നേതാക്കൾ അപഹാസ്യരാകരുതെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.യൂത്ത് കോൺഗ്രസ് അംഗങ്ങളുടെ പ്രായപരിധി 40 വയസ്സാക്കി ഉയർത്തണമെന്ന സംഘടനാപ്രമേയത്തിൽ എതിർപ്പുണ്ടായി.സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് അവതരിപ്പിച്ച പ്രമേയത്തിലാണ് പ്രായപരിധി 35ൽ നിന്ന് 40 വയസാക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്.ആദ്യമായി അംഗമാകുന്നവർക്ക് ജില്ല പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാമെന്നതടക്കമുള്ള മാനദണ്ഡങ്ങൾ സംഘടനയെ ദുർബലമാക്കി.ഓൺലൈൻ നോമിനേഷനിലൂടെയും വോട്ടെടുപ്പിലൂടെയും കടന്നുവന്ന പലരും ഭാരവാഹിത്വം അലങ്കാരമായി കൊണ്ടുനടക്കുന്നു.ഇവരെ മാറ്റിനിർത്തണം.തദ്ദേശ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് 50 ശതമാനം സീറ്റ് വേണമെന്നും വേടൻ യുവാക്കളെ ആകർഷിക്കുന്നതുപോലെ പുതുതലമുറയെ ആകർഷിക്കുന്ന ശൈലി വേണമെന്നും അഭിപ്രായമുയർന്നു.രാഷ്ട്രീയം വരുമാനമാർഗമല്ലെന്നും സ്വന്തമായി തൊഴിൽ ചെയ്ത് വരുമാനമുണ്ടാക്കി രാഷ്ട്രീയപ്രവർത്തനം നടത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |