SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.44 PM IST

ഡിറ്റ്‌വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക്,​ പുതുച്ചേരി,​ തമിഴ്‌നാട് തീരത്ത് ജാഗ്രതാനിർദ്ദേശം ,​ റെഡ് അലർട്ട്

Increase Font Size Decrease Font Size Print Page
diwa

ന്യൂഡൽഹി: ശ്രീലങ്കയിൽ നാശം വിതച്ച ഡിറ്റ്‌വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് അടുക്കുന്നതായി റിപ്പോർട്ട്. നിലവിൽ നാഗപ്പട്ടണം വേദാരാണ്യത്തിന് 80 കിലോമീറ്റർ അകലെയുള്ള ചുഴലിക്കാറ്റ് പുലർച്ചെയോടെ വടക്കൻ തമിഴ്നാട് തീരത്ത് എത്തുമെന്നാണ് റിപ്പോർട്ടുകൾ. മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിന് സാദ്ധ്യതയുണ്ട്. തമിഴ്നാട് തീരത്തും പുതുച്ചേരിയിലും ശക്തമായ മഴയും കാറ്റും തുടരുകയാണ്. തിങ്കളാഴ്ച വരെ തമിഴ്നാട്, ആന്ധ്രാ തീരത്ത് മഴ തുടരും.

ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈ അടക്കം 13 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ആകെ 6000 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി റവന്യു മന്ത്രി അറിയിച്ചു. വിവിധ ജില്ലകളിലായി എൻ.ഡി.ആർ.എഫ്,​ എസ്.ഡി.ആർ,​എഫ് സംഘങ്ങൾ സജ്ജമായിട്ടുണ്ട്.

അതേസമയം ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരണസംഖ്യ നൂറു കടന്നതായാണ് റിപ്പോർട്ട്. കെലനി നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കൊളംബോ പ്രളയഭീതിയിലാണ്. ശ്രീലങ്കയിൽ ഡിസംബർ 16 വരെ സ്കൂളുകൾ അടച്ചിടും. കൊളംബോ തുറമുഖം താത്കാലികമായി അടച്ചിരിക്കുകയാണ്.

TAGS: NEWS 360, NATIONAL, NATIONAL NEWS, DITWA, DITWA CYCLONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY