തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാവും ചെറുപ്രായത്തിലേ ഇംഗ്ലീഷിലും മലയാളത്തിലും നിരവധി പുസ്തങ്ങളും എഴുതി ശ്രദ്ധേയയുമായ കാസർകോടുകാരി സിനാഷയ്ക്ക് മലയാളം കഥാരചന, കവിതാരചന മത്സരങ്ങളിൽ എ ഗ്രേഡ്.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആദ്യമായാണ് കാഞ്ഞങ്ങാട് ബല്ല ഈസ്ര് സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ സിനാഷ മത്സരിക്കുന്നത്. ഇന്നലെ ഇംഗ്ലീഷ് കഥാരചന വിഭാഗത്തിലും പങ്കെടുത്തു. ചെറുപ്രായത്തിൽ തന്നെ നിരവധി പുസ്തകങ്ങൾ രചിക്കുകയും, പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുമുണ്ട് സിനാഷ.
ഇംഗ്ലീഷിൽ ദി മിസ്റ്റീരിയസ് ഫോറസ്റ്റ്, സോംഗ് ഓഫ് ദി റിവർ, എ ഗേൾ ആൻഡ് ദി ടൈഗേഴ്സ് എന്നിവയാണ് സിനാഷയുടെ കൃതികൾ. പൂവണിയുന്ന ഇലച്ചാർത്തുകൾ,കടലിന്റെ രഹസ്യം, ഒരു തളിരിലയും ഒരു തുള്ളി നിലാവും, ചെമ്പനീർപ്പൂക്കൾ, കാടും കനവും, പച്ച നിറമുള്ളവൾ എന്നിവയാണ് മലയാളത്തിൽ എഴുതിയ കൃതികൾ.
2020ൽ സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയ സിനാഷ കോമൺ വെൽത്ത് സൊസൈറ്റി പുരസ്‌കാരം 2021,എൻ എൻ കക്കാട് പുരസ്‌കാരം , മഹാകവി ഉള്ളൂർ സ്മാരക കവിത പുരസ്‌കാരം 2022 എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |