തിരുവനന്തപുരം: വിവാദങ്ങളില്ലാത്ത, പരാതികളില്ലാത്ത സ്കൂൾ കലോത്സവത്തിനാണ് തലസ്ഥാനം ഇത്തവണ സാക്ഷിയായത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് രണ്ട് വേദി കൂട്ടി 25 വേദികളിലാക്കിയിരുന്നു. എല്ലാ കലോത്സവത്തിനും കേൾക്കുന്ന വിധി നിർണയത്തെ പറ്റിയുള്ള ആക്ഷേപവും ഇത്തവണ വിരളമായിരുന്നു. ഭക്ഷണത്തിനായി ആർക്കും വെയിലത്ത് ക്യൂ നിൽക്കേണ്ടിയും വന്നില്ല. വേദികൾ നേരത്തെ ഉണർന്നതിനാൽ രാത്രി വൈകി മത്സരാർത്ഥികളാരും ഉറങ്ങി വീണതുമില്ല.
മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘാടകരുടേയും അദ്ധ്യാപക സംഘടനകളുടേയും ചിട്ടയായ പ്രവർത്തനമാണ് തലസ്ഥാനത്തിന് അഭിമാനമായത്. പ്രധാന വേദിയായി സെൻട്രൽ സ്റ്റേഡിയം തിരഞ്ഞെടുത്തപ്പോഴേ ആശങ്കകളേറെയുണ്ടായിരുന്നു. പക്ഷേ പൊലീസിന്റെ ഗതാഗത നിയന്ത്രണ സംവിധാനം വേദികളുടെയെല്ലാം പ്രവർത്തനം സുഗമമാക്കി. പൊതുജനത്തിന് ബുദ്ധിമുട്ടുമുണ്ടായിട്ടില്ല.
ഊരുകളിൽ മാത്രം അവതരിപ്പിച്ചിരുന്ന മംഗലംകളി, മലപ്പുലയ ആട്ടം, പളിയനൃത്തം, പണിയനൃത്തം എന്നിവയെല്ലാം ഇത്തവണ അരങ്ങിലെത്തി. ഇന്നുച്ചക്ക് രണ്ടോടെ മത്സരങ്ങൾ എല്ലാം പൂർത്തിയാക്കും വിധമാണ് ക്രമീകരണം. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് അപ്പീലുകൾ ഉൾപ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കും. നാല് മണിയോടെ സ്വർണക്കപ്പ് വേദിയിലെത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |