ന്യൂഡൽഹി: വിജയവാഡയിൽ ഒക്ടോബർ 14മുതൽ 18 വരെ നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന് അന്തിമ രൂപം നൽകാനുള്ള സി.പി.ഐയുടെ ദ്വിദിന നാഷണൽ എക്സിക്യൂട്ടീവ് യോഗം ഡൽഹിയിൽ തുടങ്ങി. 15, 16, 17 തിയതികളിൽ നാഷണൽ കൗൺസിലും ചേരും.
കേരളത്തിൽ നിന്ന് കേന്ദ്ര കൺട്രോൾ കമ്മീഷൻ അദ്ധ്യക്ഷൻ പന്ന്യൻ രവീന്ദ്രൻ, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളായ ബിനോയ് വിശ്വം എം പി, കെ.ഇ.ഇസ്മയിൽ തുടങ്ങിയവർ പങ്കെടുക്കുന്നു. പാർട്ടി സമ്മേളനങ്ങളുടെ തിരക്കുള്ളതിനാൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എത്തിയിട്ടില്ല.
സി.പി.ഐ ജില്ലാ സമ്മേളനം 21 മുതൽ ആദ്യം തിരുവനന്തപുരത്ത്
സി.പി.ഐയുടെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ജില്ലാ സമ്മേളനങ്ങൾ 21ന് തുടങ്ങും. തിരുവനന്തപുരം നെടുമങ്ങാടാണ് ആദ്യ ജില്ലാസമ്മേളനം. 21ന് സാംസ്കാരിക സമ്മേളനം. പൊതുസമ്മേളനം 22ന് പന്ന്യൻ രവീന്ദ്രനും പ്രതിനിധി സമ്മേളനം 23ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഉദ്ഘാടനം ചെയ്യും. 24ന് സമാപനം.
മറ്റ് ജില്ലാ സമ്മേളനങ്ങൾ
ആഗസ്റ്റ് 6,7 പത്തനംതിട്ട. 7,8 കോട്ടയം. 13,14 കാസർകോട്. 18,19, 20 കൊല്ലം. 23,24 ആലപ്പുഴ, കോഴിക്കോട്. 24,25 പാലക്കാട്.
25,26 തൃശൂർ. 27,28 എറണാകുളം.27,28,29 ഇടുക്കി.
സെപ്റ്റംബർ 1,2 കണ്ണൂർ. 16,17 വയനാട്. 18,19 മലപ്പുറം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |