SignIn
Kerala Kaumudi Online
Thursday, 18 July 2024 5.08 AM IST

ലോക്‌സ‌ഭയിൽ എത്തേണ്ടത് ഉറച്ചുനിൽക്കുന്നവർ: മുഖ്യമന്ത്രി

election

നിലപാടുകളിൽ ഉറച്ചു നിൽക്കുന്നവരാണ് ലോക്‌സഭയിലെത്തേണ്ടതെന്നും, മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താൻ ഇടതുപക്ഷത്തിന് കരുത്തുപകരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുന്നതിന് പകരം, വോട്ടെടുപ്പിന് മുമ്പ് സ്ഥാനാർത്ഥികളെ വിലയ്ക്കെടുത്ത് ജനാധിപത്യാവകാശം റദ്ദാക്കുന്നതിലേക്ക് ബി.ജെ.പി മാറിയിരിക്കുന്നു. അരുണാചൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പത്തു സീറ്റുകളിൽ വാക്കോവർ നൽകിയത് കോൺഗ്രസാണ്. അതാണ് ഗുജറാത്തിലെ സൂറത്തിലും കണ്ടത്. കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ ബി.ജെ.പിയിലേക്ക് പോയെന്നാണ് വിവരം. ആർ.എസ്.എസ് ശാഖയ്ക്ക് കാവൽ നിന്നെന്ന് അഭിമാന പുരസരം പറയുന്നവരും ഗോൾവാൾക്കറിന്റെ ഫോട്ടോയ്ക്കു മുന്നിൽ വിളക്ക് കൊളുത്തിയവരുമൊക്കെയാണ് കേരളത്തിൽ കോൺഗ്രസിനെ നയിക്കുന്നത്. കേരളത്തിലെ കോൺഗ്രസ് നേതാക്കളിലെ ഒരു വിഭാഗം പ്രാദേശിക പാർട്ടിയുണ്ടാക്കി എൻ.ഡി.എയിൽ ചേരാൻ ചർച്ച നടത്തിയെന്നാണ് അസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മയുടെ വെളിപ്പെടുത്തൽ. ബി.ജെ.പിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തെ തോൽപ്പിക്കാൻ കോൺഗ്രസിന് എത്ര മാത്രം ആത്മാർത്ഥതയുണ്ടെന്ന് തെളിയുന്ന അനുഭവമാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 മോ​ദി​ ​ജ​ന​ങ്ങ​ളെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്നു​:​ ​സ​തീ​ശൻ

പോ​ളിം​ഗ് ​ബൂ​ത്തി​ലെ​ത്തു​ന്ന​ ​വോ​ട്ട​ർ​മാ​ർ​ ​മോ​ദി,​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രു​ക​ളു​ടെ​ ​ജ​ന​ദ്രോ​ഹ​ ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ​ഓ​ർ​ക്ക​ണ​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ.​ ​കെ.​പി.​സി.​സി​യു​ടെ​ ​മാ​ദ്ധ്യ​മ​ ​മു​ഖാ​മു​ഖ​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​മോ​ദി​യു​ടെ​ ​ഗ്യാ​ര​ന്റി​ക​ൾ​ക്ക് ​വി​ല​യി​ല്ല.​ ​അ​മ്പ​ത് ​രൂ​പ​യ്ക്ക് ​പെ​ട്രോ​ൾ,​ ​ര​ണ്ടു​കോ​ടി​ ​തൊ​ഴി​ൽ​ ​തു​ട​ങ്ങി​യ​ ​വാ​ഗ്ദാ​ന​ങ്ങ​ളൊ​ക്കെ​ ​കാ​റ്റി​ൽ​പ്പ​റ​ന്നു.​ ​മ​ൻ​മോ​ഹ​ൻ​സിം​ഗ് ​ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​ ​സ​മ്പ​ത്തി​ന്റെ​ ​നീ​തി​പൂ​ർ​വ​മാ​യ​ ​വി​ത​ര​ണ​ത്തെ​ക്കു​റി​ച്ച് ​പ്ര​സം​ഗി​ച്ച​താ​ണ് ​മോ​ദി​ ​ഇ​പ്പോ​ൾ​ ​വ​ള​ച്ചൊ​ടി​ച്ച് ​വ​ർ​ഗീ​യ​മാ​ക്കു​ന്ന​ത്.​ ​പാ​ർ​ശ്വ​വ​ത്ക്ക​രി​ക്ക​പ്പെ​ട്ട​ ​ജ​ന​സ​മൂ​ഹ​ങ്ങ​ൾ​ക്ക് ​കൂ​ടു​ത​ൽ​ ​സ​മ്പ​ത്ത് ​വി​ത​ര​ണം​ ​ചെ​യ്യ​ണ​മെ​ന്ന​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ആ​ശ​യ​ത്തെ​ ​വ​ക്രീ​ക​രി​ച്ച് ​തെ​റ്റി​ദ്ധാ​ര​ണ​ ​പ​ര​ത്തി​ ​വോ​ട്ടാ​ക്കു​ക​യാ​ണ്.
പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​പാ​വ​പ്പെ​ട്ട​ ​ഒ​രു​കോ​ടി​ ​ആ​ളു​ക​ളു​ടെ​ ​പെ​ൻ​ഷ​ൻ​ ​ഇ​ല്ലാ​താ​ക്കി.​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​മ​രു​ന്നി​ല്ല.​ ​സ​പ്ലൈ​കോ​യി​ലും​ ​റേ​ഷ​ൻ​ക​ട​ക​ളി​ലും​ ​സാ​ധ​ന​ങ്ങ​ളി​ല്ല.​ ​കാ​രു​ണ്യ​ ​പ​ദ്ധ​തി​ ​നി​ല​ച്ചു.​ ​കേ​ര​ള​ത്തി​ൽ​ ​യു.​ഡി.​എ​ഫ് ​ഇ​ക്കു​റി​ ​ച​രി​ത്ര​ ​വി​ജ​യം​ ​നേ​ടു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

 യു.​ഡി.​എ​ഫ് ​ത​രം​ഗം​:​ ​ഹ​സൻ
ലോ​ക്‌​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​യു.​ഡി.​എ​ഫ് ​ത​രം​ഗ​മെ​ന്ന് ​കെ.​പി.​സി.​സി​ ​ആ​ക്ടിം​ഗ് ​പ്ര​സി​ഡ​ന്റ് ​എം.​എം.​ഹ​സ​ൻ.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ക്കും​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നു​മെ​തി​രെ​യു​ള്ള​ ​ത​രം​ഗ​മാ​ണി​ത്.​ ​ഇ​രു​പ​ത് ​സീ​റ്റും​ ​നേ​ടു​മെ​ന്ന​ത് ​യു.​ഡി.​എ​ഫി​ന്റെ​ ​ഗ്യാ​ര​ന്റി​യാ​ണ്.​ ​ദേ​ശീ​യ​ത​ല​ത്തി​ൽ​ ​രാ​ഹു​ൽ​ഗാ​ന്ധി​ക്കും​ ​'​ഇ​ന്ത്യ​"​ ​മു​ന്ന​ണി​ക്കും​ ​അ​നു​കൂ​ല​ ​സ്ഥി​തി​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

 20​ ​സീ​റ്റും​ ​യു.​ഡി.​എ​ഫ് നേ​ടും​:​ ​ചെ​ന്നി​ത്തല

സം​സ്ഥാ​ന​ ​ഭ​ര​ണ​ത്തി​ന്റെ​ ​വി​ല​യി​രു​ത്ത​ലാ​കും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ല​മെ​ന്നും​ ​യു.​ഡി.​എ​ഫ് ​ത​രം​ഗ​ ​സാ​ദ്ധ്യ​ത​യാ​ണ് ​തെ​ളി​യു​ന്ന​തെ​ന്നും​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല.​ 20​ ​സീ​റ്റി​ലും​ ​യു.​ഡി.​എ​ഫ് ​ജ​യി​ക്കും.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യും​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യേ​യും​ ​കോ​ൺ​ഗ്ര​സി​നെ​യും​ ​നി​ര​ന്ത​രം​ ​അ​പ​മാ​നി​ക്കു​ന്ന​ത് ​ഭ​ര​ണ​ ​പ​രാ​ജ​യം​ ​മ​റ​ച്ചു​വ​യ്ക്കാ​നും​ ​ജ​ന​ശ്ര​ദ്ധ​ ​തി​രി​ച്ചു​ ​വി​ടാ​നു​മാ​ണ്.

മോ​ദി​ ​പ​രാ​മ​ർ​ശ​ത്തി​ന്റെ​ ​പേ​രി​ൽ​ ​രാ​ഹു​ലി​ന്റെ​ ​എം.​പി​ ​സ്ഥാ​നം​ ​ന​ഷ്ട​പ്പെ​ടു​ത്തി​യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ,​ ​രാ​ജ്യ​ത്തെ​ ​മു​സ്ലി​ങ്ങ​ളെ​ ​അ​പ്പാ​ടെ​ ​ആ​ക്ഷേ​പി​ച്ച​ ​മോ​ദി​ക്കെ​തി​രെ​ ​ഇ​തു​വ​രെ​ ​ഒ​രു​ ​ന​ട​പ​ടി​യും​ ​സ്വീ​ക​രി​ച്ചി​ല്ല.​ ​ഭ​ര​ണ​ത്തി​ന്റെ​ ​വി​ല​യി​രു​ത്ത​ലാ​വും​ ​തി​ര​ഞ്ഞെ​ടു​പ്പെ​ന്ന് ​അ​വ​കാ​ശ​പ്പെ​ടാ​നു​ള്ള​ ​ആ​ർ​ജ​വം​ ​മു​ഖ്യ​മ​ന്ത്രി​ക്കു​ണ്ടോ.

 എ​ന്റെ​ ​പ​ട്ടി​ ​പോ​ലും ബി.​ജെ.​പി​യിൽ പോ​കി​ല്ല​:​ ​സു​ധാ​ക​രൻ

എ​ന്റെ​ ​പ​ട്ടി​ ​ബ്രൂ​ണോ​ ​പോ​ലും​ ​ബി.​ജെ.​പി​യി​ലേ​ക്ക് ​പോ​കി​ല്ലെ​ന്ന് ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​ധാ​ക​ര​ൻ.​ ​ബി.​ജെ.​പി​യി​ലേ​ക്ക് ​പോ​കാ​ൻ​ ​സു​ധാ​ക​ര​ൻ​ ​ത​യ്യാ​റാ​യി​ ​നി​ൽ​ക്കു​ന്നെ​ന്ന​ ​എ​ൽ.​ഡി.​എ​ഫ് ​ആ​രോ​പ​ണ​ത്തോ​ട് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ഒ​മ്പ​താം​ ​വ​യ​സ് ​മു​ത​ൽ​ ​രാ​ഷ്ട്രീ​യ​ ​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ച്ച​യാ​ളാ​ണ് ​ഞാ​ൻ.​ ​എ​നി​ക്ക​റി​യാം​ ​ആ​രെ​ ​എ​തി​ർ​ക്ക​ണം,​ ​ആ​രെ​ ​അ​നു​കൂ​ലി​ക്ക​ണ​മെ​ന്ന്.​ ​ഞാ​ൻ​ ​തൊ​ട്ട​വ​നും​ ​അ​റി​യു​ന്ന​വ​നും​ ​എ​വി​ടെ​യെ​ങ്കി​ലും​ ​പോ​യാ​ൽ​ ​ഞാ​നാ​ണോ​ ​ഉ​ത്ത​ര​വാ​ദി.​ ​അ​വ​ർ​ ​പോ​യ​തു​കൊ​ണ്ട് ​ഞാ​ൻ​ ​ബി.​ജെ.​പി​യി​ൽ​ ​പോ​കും​ ​എ​ന്നാ​ണോ.​ ​ആ​റു​മാ​സം​ ​എ​ന്റെ​ ​കൂ​ടെ​ ​നി​ന്ന​ ​സെ​ക്ര​ട്ട​റി​യാ​ണ് ​ബി.​ജെ.​പി​യി​ൽ​ ​പോ​യ​ത്.​ ​അ​യാ​ളെ​ ​ഞാ​ൻ​ ​പു​റ​ത്താ​ക്കി​യ​താ​ണ്.​ ​അ​യാ​ൾ​ ​പോ​യ​തി​ന് ​താ​ൻ​ ​എ​ന്തു​ചെ​യ്യാ​നാ​ണ്.

 മോദി ഹാ​ട്രി​ക്ക് ​വി​ജ​യം​ ​നേ​ടും: കെ. സുരേന്ദ്രൻ

ന​രേ​ന്ദ്ര​ ​മോ​ദി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​ബി.​ജെ.​പി​ ​ഹാ​ട്രി​ക്ക് ​വി​ജ​യം​ ​നേ​ടു​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പാ​ണ് ​ഇ​തെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​പ്ര​തി​പ​ക്ഷ​ത്തി​നു​ ​പോ​ലും​ ​സം​ശ​യ​മി​ല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു.​ ​മോ​ദി​ ​സ​ർ​ക്കാ​ർ​ ​എ​ല്ലാ​ ​വി​ഷ​യ​ങ്ങ​ൾ​ക്കും​ ​എ​ ​പ്ല​സ് ​നേ​ടി​യ​ ​പ്രോ​ഗ്ര​സ് ​കാ​ർ​ഡു​മാ​യാ​ണ് ​വോ​ട്ട​ർ​മാ​രെ​ ​നേ​രി​ടു​ന്ന​ത്.​ ​പ​ത്തു​ ​വ​ർ​ഷ​മാ​യി​ ​മോ​ദി​ ​സ​ർ​ക്കാ​ർ​ ​ന​ട​പ്പി​ലാ​ക്കി​യ​ ​വി​ക​സ​ന​-​ ​ജ​ന​ക്ഷേ​മ​ ​ന​യ​ങ്ങ​ളാ​ണ് ​ഞ​ങ്ങ​ൾ​ക്ക് ​ആ​ത്മ​വി​ശ്വാ​സം​ ​ന​ൽ​കു​ന്ന​ത്.​ ​നി​ഷ്പ്ര​ഭ​രാ​യ​ ​എ​തി​രാ​ളി​ക​ൾ​ക്ക് ​മു​ന്നോ​ട്ടു​വ​യ്ക്കാ​ൻ​ ​ഒ​രു​ ​ന​യ​മോ​ ​നി​ല​പാ​ടോ​ ​നേ​താ​വോ​ ​ഇ​ല്ലെ​ന്ന​താ​ണ് ​യാ​ഥാ​ർ​ത്ഥ്യം.​ ​രാ​ജ്യ​മെ​ങ്ങും​ ​മോ​ദി​ ​ത​രം​ഗം​ ​അ​ല​യ​ടി​ക്കു​ക​യാ​ണ്.​ ​കേ​ര​ള​വും​ ​അ​തി​ൽ​ ​നി​ന്ന് ​മാ​റി​നി​ൽ​ക്കു​ന്നി​ല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.