ന്യൂഡൽഹി: ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ ഇന്നലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 63.23 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ബിഹാർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. ജൂലായ് 13ന് വോട്ടെണ്ണും.പശ്ചിമ ബംഗാളിലും ഉത്തരാഖണ്ഡിലും അക്രമ സംഭവങ്ങൾ റിപ്പോർട്ടു ചെയ്‌തു. ബിഹാറിലെ റുപൗലി അസംബ്ലി മണ്ഡലത്തിന് കീഴിൽ ജനക്കൂട്ടം നടത്തിയ അക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂറടക്കം പുതുമുഖങ്ങളാണ് മത്സരിക്കുന്നത്.
മണ്ഡലങ്ങളും പോളിംഗ് ശതമാനവും:
റായ്ഗഞ്ച്-67.12%
രണഘട്ട് ദക്ഷിൺ-65.37%
ബാഗ്‌ദ-65.15%
മണിക്തല-(പശ്ചിമ ബംഗാൾ)
ബദരീനാഥ്-47.68%,
മംഗലൗർ (ഉത്തരാഖണ്ഡ്)-67.28%
ജലന്ധർ വെസ്റ്റ് (പഞ്ചാബ്) -51.30%
ഡെഹ്‌റ-63.89%
ഹാമിർപൂർ-65.78%
നലഗഡ് (ഹിമാചൽ പ്രദേശ്)-75.22%
രൂപൗലി (ബീഹാർ)-51%
വിക്രവണ്ടി (തമിഴ്നാട്)-77.73%
അമർവാര (മദ്ധ്യപ്രദേശ്)-72.89%
നിലവിലുള്ള അംഗങ്ങളുടെ മരണം, രാജിയോ എന്നിവ മൂലമാണ് ഈ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമാക്കിയത്.
നിലവിലുള്ള അംഗങ്ങളുടെ മരണം, രാജിയോ എന്നിവ മൂലമാണ് ഈ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |