SignIn
Kerala Kaumudi Online
Thursday, 18 July 2024 9.38 AM IST

പിടികൊടുക്കാതെ തിരുവനന്തപുരം

election

ത്രികോണപ്പോരിൽ തിരുവനന്തപുരത്ത് 66.46 ശതമാനം പോളിംഗ്. 2019ൽ ഇത് 73.23 ശതമാനമായിരുന്നു. കഴക്കൂട്ടം, പാറശാല, കോവളം, നെയ്യാറ്റിൻകര തുടങ്ങിയ തീരദേശ അസംബ്ളി മണ്ഡലങ്ങളിൽ മിക്ക ബൂത്തുകളിലും മികച്ച പോളിംഗായിരുന്നു. നഗരത്തിലെ ബൂത്തുകളിലും സാമാന്യം തിരക്കുണ്ടായിരുന്നു. എന്നാൽ ചൂട് കനത്തതോടെ ബൂത്തുകളിൽ തിരക്കു കുറഞ്ഞെങ്കിലും വൈകിട്ട് നാലിന് വീണ്ടും ആളുകളൊഴുകിയെത്തി. ബീമാപള്ളി, അമ്പലത്തറ ബൂത്തുകളിൽ ചെറിയ തർക്കങ്ങളുണ്ടായതൊഴിച്ചാൽ പോളിംഗ് സമാധാനപരമായിരുന്നു. ആകെ വോട്ടർമാർ -14,305,31, വോട്ടിട്ടത് -9,50,739 പർ.

 ആ​റ്റി​ങ്ങ​ലി​ൽ​ ​ആ​ശ​ങ്ക

ഉ​ച്ച​വ​രെ​യു​ള്ള​ ​ക​ന​ത്ത​ ​പോ​ളിം​ഗ് ​പെ​ട്ടെ​ന്ന് ​മ​ന്ദ​ഗ​തി​യി​ലാ​യ​ ​ആ​റ്റി​ങ്ങ​ലി​ൽ​ ​ഒ​ടു​വി​ൽ​ ​വി​വ​രം​ ​ല​ഭി​ക്കു​മ്പോ​ൾ​ 70​ ​ശ​ത​മാ​നം​ ​പോ​ളിം​ഗ്.​ ​ക​ഴി​ഞ്ഞ​ത​വ​ണ​ ​ഇ​ത് 74.40​ ​ശ​ത​മാ​ന​മാ​യി​രു​ന്നു.​ ​രാ​വി​ലെ​ ​ആ​ദ്യ​ ​മ​ണി​ക്കൂ​ർ​ ​മു​ത​ൽ​ ​ഉ​ച്ച​ 1.05​ ​വ​രെ​ ​സം​സ്ഥാ​ന​ത്ത് ​കൂ​ടു​ത​ൽ​ ​പോ​ളിം​ഗ് ​ന​ട​ന്ന​ത് ​ആ​റ്റി​ങ്ങ​ലി​ലാ​യി​രു​ന്നു​-​ 40.1​ ​ശ​ത​മാ​നം.​ ​പു​ലി​പ്പാ​റ​യി​ലു​ണ്ടാ​യ​ ​എ​ൻ.​ഡി.​എ​ ​-​ ​എ​ൽ.​‌​ഡി.​എ​ഫ് ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​മ്മി​ലു​ള്ള​ ​ത​ർ​ക്ക​മൊ​തൊ​ഴി​ച്ചാ​ൽ​ ​വോ​ട്ടെ​ടു​പ്പ് ​സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു.​ ​മൂ​ന്നു​ ​മു​ന്ന​ണി​ക​ളും​ ​വി​ജ​യം​ ​അ​വ​കാ​ശ​പ്പെ​ടു​ന്നു​മു​ണ്ട്.

 കൊ​ല്ലം​ ​ക​ട​ക്കു​മോ

ക​ഴി​ഞ്ഞ​ ​ര​ണ്ട് ​പാ​ർ​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളെ​ക്കാ​ൾ​ ​കു​റ​ഞ്ഞ​ ​വോ​ട്ടിം​ഗാ​ണ് ​കൊ​ല്ല​ത്തു​ണ്ടാ​യ​ത് 67.85​ ​ശ​ത​മാ​നം.​ ​ക​ഴി​ഞ്ഞ​ത​വ​ണ​ ​ഇ​ത് 74.73​ ​ശ​ത​മാ​ന​മാ​യി​രു​ന്നു.​ 6.88​ ​ശ​ത​മാ​ന​ത്തി​ന്റെ​ ​കു​റ​വാ​ണു​ണ്ടാ​യ​ത്.​ 2014​ൽ​ 72.12​ ​ശ​ത​മാ​ന​മാ​യി​രു​ന്നു​ ​കൊ​ല്ല​ത്തെ​ ​പോ​ളിം​ഗ്.​ ​കൊ​ല്ലം​ ​പാ​ർ​ല​മെ​ന്റ് ​മ​ണ്ഡ​ല​ത്തി​ലെ​ 1326648​ ​വോ​ട്ട​ർ​മാ​രി​ൽ​ 900258​ ​പേ​ർ​ ​മാ​ത്ര​മാ​ണ് ​വോ​ട്ട് ​ചെ​യ്ത​ത്.​ ​ച​വ​റ​-​ 68.87,​ ​പു​ന​ലൂ​ർ​-​ 65.32,​ ​ച​ട​യ​മം​ഗ​ലം​-​ 68.56,​ ​കു​ണ്ട​റ​-​ 69.10,​ ​കൊ​ല്ലം​-​ 68.53,​ ​ഇ​ര​വി​പു​രം​-​ 67.88,​ ​ചാ​ത്ത​ന്നൂ​ർ​-​ 66.87​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ലം​ ​അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​ ​പോ​ളിം​ഗ്.

 ആ​ശ​ങ്ക​യാ​യി പ​ത്ത​നം​തി​ട്ട

പ​ത്ത​നം​തി​ട്ട​യി​ലെ​ ​പോ​ളിം​ഗ് 11​ ​ശ​ത​മാ​ന​ത്തി​ലേ​റെ​ ​കു​റ​ഞ്ഞ​ത് ​മു​ന്ന​ണി​ക​ൾ​ക്ക് ​ആ​ശ​ങ്ക​യാ​കു​ന്നു.​ 63.06​ ​ശ​ത​മാ​ന​മാ​ണ് ​പോ​ളിം​ഗ്.​ 2019​ൽ​ ​ഇ​ത് 74.24​ ​ശ​ത​മാ​ന​മാ​യി​രു​ന്നു.​ ​യു​വാ​ക്ക​ളി​ൽ​ ​ഒ​രു​ ​വി​ഭാ​ഗം​ ​വോ​ട്ടു​ ​ചെ​യ്യാ​നെ​ത്തി​യി​ല്ലെ​ന്നും​ ​സൂ​ച​ന​യു​ണ്ട്.​ ​മ​ണ്ഡ​ല​ത്തി​ന്റെ​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​ണ് ​പോ​ളിം​ഗ് ​ശ​ത​മാ​നം​ ​ഇ​ത്ര​യും​ ​കു​റ​ഞ്ഞ​ത്.​ 2014​ൽ​ 65.70​ ​ശ​ത​മാ​ന​വും​ 2009​ൽ​ 65.68​ ​ശ​ത​മാ​ന​വു​മാ​യി​രു​ന്നു.​ ​മ​ണ്ഡ​ല​ത്തി​ലെ​ ​ആ​കെ​ ​വോ​ട്ട​ർ​മാ​ർ​-14,29,700.​ ​പോ​ൾ​ ​ചെ​യ്‌​ത​ത്-​ 9,01,677.

 മാ​റു​മോ​ ​മാ​വേ​ലി​ക്കര

മാ​വേ​ലി​ക്ക​ര​ ​ലോ​ക്സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ൽ​ 65.91​ശ​ത​മാ​നം​ ​പേ​ർ​ ​വോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്തി.​ ​രാ​ത്രി​ 9​ ​മ​ണി​ ​വ​രെ​യു​ള്ള​ ​ക​ണ​ക്കാ​ണി​ത്.​ 2019​ൽ​ 74.23​ശ​ത​മാ​ന​മാ​യി​രു​ന്നു​ ​പോ​ളിം​ഗ്.
നി​യ​മ​സ​ഭ​ ​മ​ണ്ഡ​ലം​ ​തി​രി​ച്ചു​ള്ള​ ​പോ​ളിം​ഗ് ​ശ​ത​മാ​നം​:​ ​കു​ട്ട​നാ​ട് ​-​ 66.29,​ ​മാ​വേ​ലി​ക്ക​ര​ ​-​ 65.46,​ ​ചെ​ങ്ങ​ന്നൂ​ർ​ ​-​ 62.06,​ ​കു​ന്ന​ത്തൂ​ർ​ ​-​ 70.76,​ ​കൊ​ട്ടാ​ര​ക്ക​ര​ ​-​ 67.40,​ ​പ​ത്ത​നാ​പു​രം​ ​-​ 65.13,​ ​ച​ങ്ങ​നാ​ശേ​രി​ ​-​ 63.87.

 അ​ടി​യൊ​ഴു​ക്കി​ൽ​ ​ആ​ല​പ്പുഴ

ത്രി​കോ​ണ​ ​മ​ത്സ​രം​ന​ട​ന്ന​ ​ആ​ല​പ്പു​ഴ​യി​ൽ​ ​പോ​ളിം​ഗി​ൽ​ ​ആ​റ് ​ശ​ത​മാ​ന​ത്തി​ന്റെ​ ​കു​റ​വ്.​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​ഒ​മ്പ​ത് ​വ​രെ​ 74.75​ ​ശ​ത​മാ​ന​മാ​ണ് ​ഇ​ത്ത​വ​ണ​ത്തെ​ ​പോ​ളിം​ഗ്.80.25​ ​ആ​യി​രു​ന്നു​ 2019​ലെ​ ​പോ​ളിം​ഗ് ​ശ​ത​മാ​നം.​ ​ആ​കെ​ ​വോ​ട്ട​ർ​മാ​ർ​-​ 14,00,083.​ ​യു.​ പ്ര​തി​ഭ​ ​എം.​എ​ൽ.​എ​യു​ടെ​ ​കാ​യം​കു​ളം,​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​എം.​എ​ൽ.​എ​യാ​യ​ ​ഹ​രി​പ്പാ​ട് ​മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ​വോ​ട്ട് ​കു​റ​ഞ്ഞ​ത്.​ ​ശോ​ഭാ​ ​സു​രേ​ന്ദ്ര​നെ​ത്തി​യ​തോ​ടെ​ ​എ​ ​ക്ലാ​സ് ​മ​ണ്ഡ​ല​മാ​യി​ ​വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ ​ആ​ല​പ്പു​ഴ​യി​ൽ​ ​സ്ത്രീ​ ​വോ​ട്ട​ർ​മാ​ര​ട​ക്കം​ ​വ്യാ​പ​ക​മാ​യി​ ​വോ​ട്ട് ​മ​റി​ക്കു​മോ​യെ​ന്ന​ ​ആ​ശ​ങ്ക​ ​ഇ​ട​ത്,​ ​വ​ല​ത് ​മു​ന്ന​ണി​ക​ൾ​ക്കു​ണ്ട്.

 കോ​ട്ട​യം​ ​ആ​രു​ ​പി​ടി​ക്കും

കേ​ര​ള​ ​കോ​ൺ​ഗ്ര​സു​ക​ൾ​ ​മു​ഖാ​മു​ഖം​ ​മ​ത്സ​രി​ച്ച​ ​കോ​ട്ട​യ​ത്ത് ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ശ​ക്ത​മാ​യ​ ​പോ​ളിം​ഗ് ​രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും​ 11​ഓ​ടെ​ ​മ​ന്ദ​ഗ​തി​യി​ലാ​യി.​ ​ആ​കെ​ ​പോ​ളിം​ഗ് 66.77​ ​ശ​ത​മാ​നം.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​ഇ​ത് 75.44​ ​ശ​ത​മാ​ന​മാ​യി​രു​ന്നു.​ ​എ​ൻ.​ഡി.​എ​യു​ടെ​ ​തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി​ ​ആ​രു​ടെ​ ​വോ​ട്ടു​ ​പി​ടി​ച്ച​താ​ണ് ​ച​ർ​ച്ചാ​വി​ഷ​യം.​ ​പോ​ളിം​ഗ് ​ശ​ത​മാ​നം​ ​കു​റ​ഞ്ഞ​ത് ​യു.​ഡി.​എ​ഫി​നും​ ​നെ​ഞ്ചി​ടി​പ്പു​ണ്ടാ​ക്കു​ന്നു.​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യ​ ​വൈ​ക്കം,​ ​ഏ​റ്റു​മാ​നൂ​ർ​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​പോ​ളിം​ഗ് ​കൂ​ടു​ത​ലാ​യി​രു​ന്നെ​ങ്കി​ലും​ ​ഇ​വി​ടെ​ ​നി​ർ​ണാ​യ​ക​മാ​യ​ ​ബി.​ഡി.​ജെ.​എ​സ് ​വോ​ട്ടു​ക​ൾ​ ​എ​ങ്ങോ​ട്ടു​ ​പോ​യെ​ന്ന​ത് ​ഇ​ട​തു​പ​ക്ഷ​ത്തി​നും​ ​ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു.​ ​ക​ന​ത്ത​ ​ചൂ​ടും​ ​പ്ര​വാ​സി​ക​ളു​ടെ​ ​എ​ണ്ണം​ ​കൂ​ടി​യ​തും​ ​വോ​ട്ടിം​ഗ് ​ശ​ത​മാ​നം​ ​കു​റ​യാ​ൻ​ ​കാ​ര​ണ​മാ​യി.

 ഇ​ടു​ക്കി​യി​ൽ​ ​രാ​ത്രി​ ​പോ​ളിം​ഗ്

രാ​ത്രി​ ​വൈ​കി​യും​ ​വോ​ട്ടെ​ടു​പ്പ് ​ന​ട​ന്ന​ ​ഇ​ടു​ക്കി​യി​ൽ​ ​ഒ​ടു​വി​ൽ​ ​വി​വ​രം​ ​ല​ഭി​ക്കു​മ്പോ​ൾ​ ​പോ​ളിം​ഗ് 66.38​ ​ശ​ത​മാ​നം.​ 2019​ൽ​ ​ഇ​ത് 76.26​ ​ശ​ത​മാ​ന​മാ​യി​രു​ന്നു.​ ​ആ​കെ​ 12,51,189​ ​വോ​ട്ട​ർ​മാ​രി​ൽ​ 8,29,951​ ​പേ​ർ​ ​വോ​ട്ടി​ട്ടു.​ ​കു​മ​ളി​ ​ച​ക്കു​പ​ള്ള​ത്ത് ​സി.​പി.​എം​ ​ബ്രാ​ഞ്ച് ​സെ​ക്ര​ട്ട​റി​യെ​ ​ക​ള്ള​ ​വോ​ട്ട് ​ചെ​യ്യു​ന്ന​തി​നി​ടെ​ ​പി​ടി​കൂ​ടി.​ ​തൊ​ടു​പു​ഴ​ ​ക​രി​മ​ണ്ണൂ​രി​ൽ​ ​ര​ണ്ട് ​വോ​ട്ട​ർ​മാ​രു​ടെ​ ​വോ​ട്ട് ​മ​റ്റാ​രോ​ ​ചെ​യ്ത​താ​യി​ ​ക​ണ്ടെ​ത്തി.​ ​കൂ​മ്പ​ൻ​പാ​റ​യി​ലും​ ​ചെ​മ്മാ​ണ്ണാ​റി​ലും​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​വോ​ട്ട് ​ചെ​യ്ത​വ​ർ​ ​ഇ​ര​ട്ട​ ​വോ​ട്ട് ​ചെ​യ്യാ​നു​ള്ള​ ​ശ്ര​മം​ ​പ്രി​സൈ​ഡിം​ഗ് ​ഓ​ഫീ​സ​ർ​മാ​ർ​ ​ത​ട​ഞ്ഞു.​ ​തൊ​ടു​പു​ഴ​ ​മു​ട്ട​ത്ത് ​മോ​ക് ​പോ​ളിം​ഗി​നി​ടെ​ ​എ​ൻ.​ഡി.​എ​യ്ക്ക് ​അ​ധി​ക​ ​വോ​ട്ട് ​ക​ണ്ടെ​ത്തി.

 കു​ഴ​ഞ്ഞ് ​മ​റി​ഞ്ഞ് ​എ​റ​ണാ​കു​ളം

യു.​ഡി.​എ​ഫ് ​കോ​ട്ട​യാ​യ​ ​എ​റ​ണാ​കു​ള​ത്ത് ​പോ​ളിം​ഗ് ​ശ​ത​മാ​നം​ 63.23​ലേ​ക്ക് ​താ​ണു.​ 2019​ൽ​ 77.63​ ​ശ​ത​മാ​ന​മാ​യി​​​രു​ന്നു.​ 9.40​ ​ശ​ത​മാ​ന​ത്തി​ന്റെ​ ​കു​റ​വ്.​ ​മ​ണ്ഡ​ല​ത്തി​ലെ​ ​യു​വ​വോ​ട്ട​ർ​മാ​രി​ൽ​ ​വോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്തി​യ​വ​രു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​കു​റ​വു​ണ്ടാ​യെ​ന്നാ​ണ് ​മൂ​ന്ന് ​മു​ന്ന​ണി​ക​ളു​ടെ​യും​ ​നി​ഗ​മ​നം.​ 2019​ൽ​ ​യു.​ഡി.​എ​ഫി​ന്റെ​ ​ഹൈ​ബി​ ​ഈ​ഡ​ൻ​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​പി.​ ​രാ​ജീ​വി​നെ​ 1,69,163​ ​വോ​ട്ടി​നാ​ണ് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.​ ​ക​ഴി​​​ഞ്ഞ​ത​വ​ണ​ ​നോ​ട്ട​യ്ക്ക് 5378​ ​വോ​ട്ടു​ക​ൾ​ ​ല​ഭി​​​ച്ചു.​ ​ഇ​ക്കു​റി​​​ ​ട്വ​ന്റി​​20​ ​സ്ഥാ​നാ​ർ​ത്ഥി​​​യും​ ​രം​ഗ​ത്തു​ണ്ട്.

 ചാ​ഞ്ചാ​ടു​മോ​ ​ചാ​ല​ക്കു​ടി

ച​തു​ഷ്ക്കോ​ണ​ ​മ​ത്സ​രം​ ​ന​ട​ക്കു​ന്ന​ ​ചാ​ല​ക്കു​ടി​യി​ൽ​ 71.68​ ​ശ​ത​മാ​നം​ ​പോ​ളിം​ഗ്.​ 2019​ൽ​ 80.49​ ​ശ​ത​മാ​ന​മാ​യി​രു​ന്നു​ ​പോ​ളിം​ഗ്.​ ​എ​റ​ണാ​കു​ള​ത്തെ​ ​കി​ഴ​ക്ക​ൻ​ ​മേ​ഖ​ല​ക​ളി​ലെ​ ​പോ​ളിം​ഗ് ​തീ​ര​ദേ​ശ​ ​മേ​ഖ​ല​ക​ളി​ലു​ണ്ടാ​യി​ല്ല.​ ​ട്വ​ന്റി​ 20​ ​പാ​ർ​ട്ടി​യു​ടെ​ ​ശ​ക്തി​കേ​ന്ദ്ര​മാ​യ​ ​കു​ന്ന​ത്തു​നാ​ട് ​മ​ണ്ഡ​ല​ത്തി​ലാ​ണ് ​ഉ​യ​ർ​ന്ന​ ​പോ​ളിം​ഗ്.​ ​പോ​ളിം​ഗ് ​കു​റ​ഞ്ഞെ​ങ്കി​ലും​ ​സീ​റ്റ് ​നി​ല​നി​റു​ത്തു​ന്ന​തി​ൽ​വെ​ല്ലു​വി​ളി​യി​ല്ലെ​ന്നാ​ണ് ​യു.​ഡി.​എ​ഫ് ​വി​ല​യി​രു​ത്ത​ൽ.​ ​ത​ങ്ങ​ൾ​ ​ല​ക്ഷ്യ​മി​ട്ട​ ​വോ​ട്ടു​ക​ൾ​ ​ചെ​യ്യി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​തി​ന്റെ​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​എ​ൽ.​ഡി.​എ​ഫ്.​ ​ക​ഴി​ഞ്ഞ​ത​വ​ണ​ 1,32,274​ ​വോ​ട്ടാ​യി​​​രു​ന്നു​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ബെ​ന്നി​​​ ​ബെ​ഹ്നാ​ന്റെ​ ​ഭൂ​രി​​​പ​ക്ഷം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.