അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നഴ്സ് മരിച്ചു
അമ്പലപ്പുഴ: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന നഴ്സ് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 19-ാം വാർഡ് നീർക്കുന്നം കളത്തിൽ വിജയൻ - അമ്പിളി ദമ്പതികളുടെ മകൾ ആര്യമോളാണ് (26)മരിച്ചത്.
ബംഗളൂരുവിൽ നഴ്സായിരുന്ന ആര്യ വിദേശത്ത് പോകാനായി രണ്ട് മാസം മുമ്പ് ജോലി രാജിവച്ച് നാട്ടിലെത്തിയിരുന്നു. ഒരു മാസം മുമ്പ് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ കണ്ടതോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം വീണ്ടും പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞു. രോഗം ഗുരുതരമായതോടെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. മത്സ്യത്തൊഴിലാളി കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു ആര്യ. സഹോദരങ്ങൾ : സൂര്യ, രേവതി.